Section

malabari-logo-mobile

കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷനില്‍ ബാറ്ററിക്കാര്‍ ഓടിത്തുടങ്ങി

HIGHLIGHTS : കോഴിക്കോട്‌: റെയില്‍വേ സ്‌റ്റേഷനില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കൂം രോഗികള്‍ക്കൂം പ്‌ളാറ്റ്‌ഫോമൂകളിലേക്ക്‌ യാത്ര ചെയ്യാന്‍ ബാറ്ററിയില്‍

mk ragavan railwaystation calicutകോഴിക്കോട്‌: റെയില്‍വേ സ്‌റ്റേഷനില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കൂം രോഗികള്‍ക്കൂം പ്‌ളാറ്റ്‌ഫോമൂകളിലേക്ക്‌ യാത്ര ചെയ്യാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കൂന്ന കാറുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. കാറിന്റെ ഫ്‌ളാഗ്‌ ഓഫ്‌ കര്‍മ്മം എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു.


ഒന്നാം പ്ലാറ്റ്‌ ഫോമിനുള്ളിലെ സഞ്ചാരത്തിനാണ്‌ ഈ കാര്‍ ഉപയോഗിക്കുന്നത്‌. പ്ലാറ്റ്‌ ഫോമിന്റെ ഒരറ്റത്തു നിന്ന്‌ മറ്റെ അറ്റംവരെ ഈ കാറില്‍ സൗജന്യമായി സഞ്ചരിക്കാം. ഡ്രൈവര്‍ ഉള്‍പ്പെടെ നാല്‌ യാത്രക്കാര്‍ക്ക്‌ കാറില്‍ സഞ്ചരിക്കാം. ലുലു ഗോള്‍ഡും വെസ്‌റ്റേണ്‍ ഏഡ്‌ ഫാക്ടറിയും ചേര്‍ന്നാണ്‌ കാര്‍ റെയില്‍വേക്ക്‌ നല്‍കിയത്‌.

sameeksha-malabarinews

ചടങ്ങില്‍ എ.ഡി.ആര്‍.എം മോഹനന്‍ എ മേനോന്‍, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ പി എ ധനഞ്‌ജയന്‍, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ജയകൃഷ്‌ണന്‍, ചീഫ്‌ കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ പി രാജഗോപാല്‍, സ്റ്റേഷന്‍ മാനേജര്‍ ജോസഫ്‌ മാത്യു, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍(കൊമേഴ്‌സ്യല്‍) പ്രമോദ്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!