ഒഴുക്കില്‍പ്പെട്ട് കാണാതായ സിനാന്റെ വീട് മന്ത്രി ജലീല്‍ സന്ദര്‍ശിച്ചു

പരപ്പനങ്ങാടി: ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ വീട് മന്ത്രി ഡോ. കെ ടി ജലീൽ സന്ദർശിച്ചു.മൂന്നിയൂർ കുണ്ടംകടവിൽ തോണി മറിഞ്ഞ് കടലുണ്ടി പുഴയിലെ ഒഴുക്കിൽ പെട്ട പരപ്പനങ്ങാടി അറ്റത്തങ്ങാടി സദക്കായി പറമ്പിലെ മുഹമ്മത് സിനാന്റെ (12) വീടാണ് മന്ത്രി സന്ദർശിച്ചത്. പിതാവ് ഗഫൂറിനെയും കുടുംബത്തെയും മന്ത്രി ആശ്വസിപ്പിച്ചു. ആഗസ്ത് 16 നാണ് അപകടം നടന്നത്. ഇതുവരെയും സി നാനെ കണ്ടെത്താനായിട്ടില്ല. തിരച്ചിലുകൾ വിഫലമാകുകയായിരുന്നു. നേവിയുടെ തിരച്ചിൽ വേണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഓഖി ദുരന്തകാലത്ത് കാണാതായവർക്ക്  നൽകിയ പരിഗണന സിനാന്റെ കാര്യത്തിലും നടപ്പാക്കാനാവുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി പി ഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരൻ, മുൻസിപ്പൽ ചെയർപേഴ്സൺ വി വി ജമീല,  സി പി ഐ എം ഏരിയ സെക്രട്ടറി ടി പ്രഭാകരൻ, എം കൃഷ്ണൻ, എൻ കെ റഫീഖ് എന്നിവർ മന്ത്രിയോടപ്പം ഉണ്ടായിരുന്നു.

Related Articles