ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ മലപ്പുറം ജില്ലാ പോലീസുമായി ചേര്‍ന്ന് മിഷന്‍ 100 പ്രചാരണം തുടങ്ങുന്നു

കോട്ടക്കല്‍: ആസ്റ്റര്‍ മിംസ്കോട്ടക്കല്‍, മലപ്പുറം ജില്ലാ പോലീസ് വകുപ്പും ചേര്‍ന്ന് മിഷന്‍ 100 എന്ന പേരില്‍ ഉദ്യാഗസ്ഥര്‍ക്കെല്ലാം അടിയന്തര ജീവന്‍ രക്ഷാ കാര്യങ്ങളില്‍ പരിശീലനം നല്‍കി ബിഎല്‍എസ് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിടുന്നു.

ബേസിക് ലൈഫ് സപ്പോര്‍ട്ട്(ബിഎല്‍എസ്) എന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ്. മിഷന്‍ 100 വഴി എല്ലാ പോലീസ് സേനാംഗങ്ങള്‍ക്കും മുന്‍കൂട്ടി പരിശീലനം ഉറപ്പു വരുത്തും.
ജനുവരി 4-ന് വ്യവസായ, ഐടി വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മിഷന്‍ 100 ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ടി. ഭാസ്‌കരന്‍ ഐഎഎസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂക്ക്, ജില്ലാ പോലീസ് സൂപ്രണ്ട്്, മലപ്പുറം എംഎസ്പി കമാന്‍ഡന്റ് ഉമാ ബഹ്‌റ ഐപിഎസ്, മിംസ് കോട്ടക്കല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി.പി. ജാസിര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.