എസ് ഹരീഷിന്റെ മീശ നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു

മാതൃഭുമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിച്ച് പിന്‍വലിച്ച എസ് ഹരീഷിന്റെ പുതിയ നോവല്‍ മീശ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. ഡിസി ബുക്‌സിന്റെ ഓണ്‍ലൈന്‍ബുക്ക് സ്‌റ്റോറിലും, ഡിസി ബുക്‌സിന്റെ ശാഖകളിലും ഈ പുസ്തകം ലഭ്യമാണ്.
മാതൃഭുമി ആഴ്ചപ്പതിപ്പില്‍ ് നോവലിന്റെ മൂന്ന് അധ്യായങ്ങളാണ് പ്രസിദ്ധീകരിച്ചത്. മുന്നാമത്തെ അധ്യായത്തില്‍ ഒരു കഥാപാത്രം നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ എഴുത്തകാരനെതിരെയും മാതൃഭൂമിക്കെതിരെയും തിരിയുകയായിരുന്നു. തുടര്‍ന്ന് എസ് ഹരീഷ് നോവല്‍ പിന്‍വലിച്ചു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയടക്കം ഹരീഷിനോട് നോവല്‍ പ്രസ്ദ്ധീകരിക്കണമെന്ന് ആവിശ്യപ്പെട്ടിരുന്നു.
ഡിസി ബുക്‌സ്, മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്‌ളിക്ക, സൃഷ്ടി എന്നിവര്‍ നോവല്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ട് വന്നു. ഇതില്‍ ഹരീഷ് ഡിസി ബുക്‌സിനെ പ്രസിദ്ധീകരണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

മീശ തങ്ങള്‍ ഇറക്കാതിരിക്കുകയാണെങ്ങില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കാന്‍ അസാധ്യമായി വന്നേക്കാമെന്ന് ഡിസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ബഷീറിന്റെയോ, വികെഎന്നിന്റെയോ, ചങ്ങമ്പുഴയുടെയോ വിടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിവന്നേക്കാമെന്നും അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുകയായണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Related Articles