ക്യാമറയും കടന്ന് മഞ്ജു വാര്യര്‍ ഓടി

download (1)കൊച്ചി : ഞായറാഴ്ച   രാവിലെ കൊച്ചിയില്‍ നടന്ന ഹാഫ് മാരത്തണ്‍ സെലിബ്രേറ്റികളാല്‍ സന്വന്നമായിരുന്നു. ഇതിനിടയില്‍ കടുത്ത റോസ് നിറമുള്ള ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ് മഞ്ജൂ വാര്യരോടിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്നാല്‍ അവിടെ നടന്നത് . പതാനാലു വര്‍ഷത്തിനു ശേഷം മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍ ഒരു സിനിമക്ക് വേണ്ടി ക്യാമറക്കു മുന്നിലെത്തുന്ന മുഹൂര്‍ത്തം കൂടിയായായിരുന്നത്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ നിര്‍ദ്ദേശം ലഴിച്ച മഞ്ജു മറ്റുള്ളവര്‍ക്കൊപ്പം ഓടി തുടങ്ങി. ഹെലിക്യാം ഉള്‍പ്പെടെ പത്തോളം ക്യാമറകളാണ് മഞ്ജുവിന്റെ ആദ്യഷോട്ട് പകര്‍ത്താന്‍ ക്യാമറമാന്‍ ആര്‍ ദിവാകര്‍ ഒരുക്കിയിരുന്നത്. മഹാരാജാസ് ഗ്രൗണ്ടെില്‍ വച്ചായിരുന്നു ചിത്രീകരണം തുടങ്ങിയത്. പിന്നീട് തോപ്പിന്‍പടി പാലത്തില്‍ വച്ചും ഓട്ടരംഗങ്ങള്‍ ചിത്രീകരിച്ചു.

ഗുരുവായൂര്‍ക്ഷേത്രസന്നിധിയില്‍ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു തന്റെ കലാരംഗത്തേക്കുള്ള രണ്ടാം വരവിന് തുടക്കംകുറിച്ചത്‌