മഞ്ജുവിന് ജീവിതം  ഒരുപാട് പക്വത നല്‍കി: സത്യന്‍ അന്തിക്കാട്

Manju-Warrier-Satyan-Anthikadതിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ നിര്‍ത്തി പോയ കുട്ടിത്തമുള്ള മഞ്ജുവിനെയല്ല തിരിച്ചുവരവില്‍ പ്രേക്ഷകര്‍ കണ്ടത്. അഭിനയത്തിലും പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു പാട് മാറ്റങ്ങള്‍ വന്നിരിയ്ക്കുന്നു.

മഞ്ജുവിലെ മാറ്റം സത്യന്‍ അന്തിക്കാടിന ശരിയ്ക്കും അുഭവപ്പെട്ടത് എന്നും എപ്പോഴു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ്. മഞ്ജു വാര്യര്‍ക്ക് ജീവിതം ഒരുപാട് പക്വത നല്‍കിയെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

പുതിയ സിനിമയുടെ ഷൂട്ടിങ് സമയത്താണ് തനിക്കത് മനസ്സിലായതെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. വേദനകളെ പോലും നിസ്സംഗതയോടെ നേരിടാന്‍ മഞ്ജു പഠിച്ചിരിക്കുന്നു എന്നാണ് അന്തിക്കാട് പറയുന്നത്.

മോഹന്‍ലാലും മഞ്ജു വാര്യരും താരജോഡികളായെത്തുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തും. നേരത്തെ സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ജയറാമിന്റെ നായികയായി മഞ്ജു വേഷമിട്ടിരുന്നു.