മലയാളി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാര്‍(53)ബഹ്‌റൈനില്‍ നിര്യാതനായി. ഞാറാഴ്ച രാവിലെ സല്‍മാബാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് മടങ്ങിവന്ന് കിടന്നതായിരുന്നു. പിറ്റേദിവസം ജോലി സ്ഥലത്ത് എത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെതിയ പോലീസ് വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്തോഷ് കുമാര്‍ സല്‍മാബാദില്‍ അല്‍ഹസ എന്ന പേരില്‍ ഗ്യാരേജ് നടത്തി വരികയായിരുന്ന ഇദേഹം. കുടുംബ സമേതമാണ് ഇവിടെ താമസിച്ചിരുന്നത്. ഭാര്യ വിമല ദേവി അവധിക്ക് നാട്ടിലേയ്ക്ക് പോയതാണ്.

മക്കള്‍; സുമേഷ് സന്തോഷ് കുമാര്‍, സുമിത് സന്തോഷ് കുമാര്‍ (ഇവര്‍ ബഹ്‌റൈനില്‍ തന്നെ ജോലി ചെയ്യുകയാണ്.) മൃതദഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.