അബുദാബിയില്‍ നിന്നും പുതിയ മലയാളം റേഡിയോ

images (2)അബുദാബി :അബുദാബിയില്‍ നിന്നും പുതിയ മലയാളം റേഡിയോ സംപ്രേഷണം ആരംഭിക്കുന്നു. യുഎഇയിലും ജിസിസി രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്കായി ഒരുക്കുന്ന പ്രവാസി ഭാരതി 810 എഎം പൂര്‍ണ്ണമായും ഡിജിറ്റല്‍ വല്‍ക്കരിക്കും.

ഇപ്പോള്‍ നിലവില്‍ 3 എഎം സ്റ്റേഷനുകളും 4 എഫ്എം സ്റ്റേഷനുകളുമാണ് ഉള്ളത്. പ്രവാസി ഭാരതികളുടെ വരവോടെ ഈ മേഖലയില്‍ കനത്ത മല്‍സരമാകും നടക്കുക.

മെയ് 2014 ലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 19 മില്ല്യണ്‍ ദിര്‍ഹമാണ് ഇതിനായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.