വേങ്ങരയില്‍ ടിപ്പര്‍ നിയന്ത്രണം വിട്ട്‌ കാറിനു മുകളിലേക്ക്‌ മറിഞ്ഞു

accidentവേങ്ങര: കച്ചേരിപ്പടി നീലഞ്ചേരി ഇറക്കത്തില്‍ വെച്ച്‌ നിയന്ത്രണം വിട്ട ടിപ്പര്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്‌ മറിഞ്ഞു. നീലഞ്ചേരി യമുനയുടെ വീട്ടില്‍ നിര്‍ത്തിയിട്ട രജീഷിന്റെ കാറിനി മുകളിലേക്കാണ്‌ മണല്‍ കയറ്റിയവന്ന ലോറി മറിഞ്ഞത്‌.

കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച്‌ അപകടാവസ്ഥയില്‍ ലോറി തിരിക്കാന്‍ ശ്രമിച്ചതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു.