Section

malabari-logo-mobile

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഹരിതനിയമാവലി അനുസരിച്ച് നടത്താന്‍ പൊതുനിരീക്ഷകന്റെ അഭ്യര്‍ത്ഥന

HIGHLIGHTS : മലപ്പുറം: വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് ഹരിതാനിയമാവലി അനുസരിച്ച് നടത്താന്‍ പൊതുനിരീക്ഷകന്‍ അമിത് ചൗധരി രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.  ഉപതെരഞ...

മലപ്പുറം: വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് ഹരിതാനിയമാവലി അനുസരിച്ച് നടത്താന്‍ പൊതുനിരീക്ഷകന്‍ അമിത് ചൗധരി രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.  ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു പൊതു നിര്‍ദ്ദേശകന്‍ ഈ അഭ്യര്‍ഥന മുന്നോട്ട് വെച്ചത്.  മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തില്‍ എത്തിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സമാധാനപരമായ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് പിന്തുണയുണ്ടാവണം.  ശുചിത്വമിഷന്റെ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യൂമെന്ററി പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.  മലപ്പുറം ഗസ്റ്റ് ഹൗസിലാണ് പൊതു നിരീക്ഷകന്‍ ക്യാമ്പ് ചെയ്യുന്നത്. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആവശ്യമെങ്കില്‍ ഇദ്ദേഹത്തെ വിളിക്കാം.  ഫോണ്‍ 8921427382. സോഷ്യല്‍ മീഡിയ പോലെയുള്ള മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് മുമ്പ് അനുമതി ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. വിക്കിപീഡിയ, ട്വിറ്റര്‍, യുട്യൂബ്, ഫെയ്‌സ് ബുക്ക്, വിവിധ ആപ്പുകള്‍ എന്നിവയിലൂടെയുളള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് എം.സി.എം.സിക്ക് മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കണം.   തെരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന്  കേന്ദ്രത്തിന്റെ രണ്ട് കമ്പനി സേനയെ മണ്ഡലത്തില്‍ അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.  യോഗത്തില്‍ ചെലവ് നിരീക്ഷകന്‍ എം. ശ്രീകാന്ത്, ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറ, എ.ഡി.എം ടി. വിജയന്‍, റിട്ടേണിങ് ഓഫീസര്‍ സജീവ് ദാമോദരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറായി രഘുരാജ് എന്‍.വി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹംസ പാലൂര്‍ (എം.സി.പി), എം.എ. റസാഖ് (സി.പി.ഐ), പി. മുഹമ്മദാലി (ജെ.ഡി.എസ്), ഗോപകുമാര്‍ കെ.കെ (സ്വാഭിമാന്‍ പാര്‍ട്ടി), ഷഹീര്‍ഘാന്‍. പി. (എസ്.ഡി.പി.ഐ), സി. വേലായുധന്‍ (ബി.ജെ.പി), ടി. അബ്ദുല്‍ നാസര്‍ (മുസ്ലീം ലീഗ്) എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!