വള്ളിക്കുന്നില്‍ കൊപ്ര ചേക് കത്തി നശിച്ചു;ലക്ഷങ്ങളുടെ നഷ്ടം

വള്ളിക്കുന്ന്: കൊപ്ര ചേക് തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. വള്ളിക്കുന്ന് കരുമരക്കാട് കൊനാരി സകീർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തലപാറ സ്വദേശി നടത്തുന്ന കൊപ്ര ചേകാണ് വ്യാഴാഴ്ച രാത്രി 7.30 ഓടെ കത്തി നശിച്ചത്.

തീ കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ വെള്ളം മുക്കിയൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. ഈ സമയം വിവര മറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍, മീഞ്ചന്ത യൂണിറ്റിലെ ഫയര്‍ഫോഴ്‌സ ഉദ്യോഗസ്ഥരാണ് തീ അണച്ചത്.

തീപിടുത്തത്തില്‍ കൊപ്രയും തേങ്ങയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതെസമയം തീ പിടിച്ചതെങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല.