മലപ്പുറം മുന്നില്‍

Sasthramela 1തിരൂര്‍ :സംസ്ഥാന സ്‌കൂള്‍ ശാസത്രോത്‌സവത്തിന്‌ തിരശ്ശീല വീഴാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ ആതിഥേയരായ മലപ്പുറം ജില്ല മുന്നില്‍. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരത്തില്‍ കണ്ണൂരും കോഴിക്കോടും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. മേളയുടെ രണ്ടാം ദിവസം പിന്നിടുമ്പോള്‍ മലപ്പുറത്തിന്‌ 640 പോയിന്റാണുള്ളത്‌. കണ്ണൂരും കോഴിക്കോടും 617പോയിന്റോടെ രണ്ടാമതുണ്ട്‌. 585 പോയിന്റോടെ കാസര്‍കോട്‌ മൂന്നാമതുണ്ട്‌. sasthramela

ശാസ്‌ത്രമേളയിലും ഐടിമേളയിലും മലപ്പുറം ലീഡ്‌ ചെയ്യുന്നു. ഈ വിഭാഗങ്ങളില്‍ യഥാക്രമം 154ഉം, 100ഉം പോയന്റുമാണ്‌ മലപ്പുറത്തിന്‌ സമ്പ്വാദ്യം. ഈ വിഭാഗങ്ങളില്‍ കണ്ണുരും കോഴിക്കോടുമാണ്‌ രണ്ടാംസ്ഥാനത്ത്‌. ഗണിതമേളയില്‍ 301 പോയന്റോടെ കണ്ണൂര്‍ ഒന്നാമതും 292 പോയന്റോടെ മലപ്പുറം തൊട്ടപിന്നിലുണ്ട്‌. സാമൂഹ്യശാസ്‌ത്രമേളയില്‍ 98 പോയിന്റുള്ള തൃശ്ശൂരാണ്‌ മുന്നില്‍. കണ്ണൂരാണ്‌ രണ്ടാമത്‌. പ്രവര്‍ത്തി പരിചയമേളയില്‍ ്‌കോഴിക്കോട്‌ ഒന്നാമതും മലപ്പുറം രണ്ടാമതുമെത്തിയിട്ടുണ്ട്‌.

മേള ഞായറാഴച അവസാനിക്കും.