താനൂരില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

Untitled-1 copyതാനൂര്‍: താനൂരില്‍ ഒന്നരക്കിലോ കഞ്ചാവുമായി ഒരാള്‍ ്‌പിടിയിലായി. തൃശൂര്‍ പനമ്പള്ളി കുണ്ടുക്കാട്‌ പള്ളിച്ചാടത്ത്‌ സുഗതന്‍(46) ആണ്‌ പിടിയിലായത്‌. വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതിയെ ദേവധാര്‍ സ്‌കൂള്‍ പരിസരത്തു നിന്നാണ്‌ താനൂര്‍ സര്‍ക്കിള്‍ ഇന്‍പെക്ടര്‍ അലവി, സബ്‌ഇന്‍പെക്ടര്‍ സുമേഷ്‌ സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്‌. പിടിയിലായ പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. ഇയാള്‍ നേരത്തെ രണ്ട്‌ തവണ സമാനമായ കേസുകളില്‍ പിടിയിലാവുകയും ഒരു തവണ ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.