Section

malabari-logo-mobile

മലപ്പുറം ജില്ലാ കായികമേള തുടങ്ങി; എടപ്പാള്‍ സബ്‌ജില്ല മുന്നില്‍

HIGHLIGHTS : കോഴിച്ചെന : മലപ്പുറം റവന്യൂ ജില്ലാ കായികമേളക്ക്‌ കോഴിച്ചെന എംഎസ്‌പി ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു തവണ കായികധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷ...

MONISHA TOMY 100MTS  SENIOR GIRLS IDEALകോഴിച്ചെന : മലപ്പുറം റവന്യൂ ജില്ലാ കായികമേളക്ക്‌ കോഴിച്ചെന എംഎസ്‌പി ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു തവണ കായികധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന്‌ രണ്ടു തവണ മുടങ്ങിയ കായികമേളയാണ്‌ കോഴിച്ചെനയില്‍ വിജയകരമായി ഒന്നാം ദിനം പിന്നിട്ടത്‌.
ഇതരധ്യാപകരെ കായികധ്യാപകരാക്കി നിയമിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ നേരത്തെ കായികമേളയില്‍ പ്രതിഷേധം ആളികത്തിയത്‌. ആദ്യം കാലിക്കറ്റ്‌ സര്‍വകലാശാല കാമ്പസിലും പിന്നീട്‌ മലപ്പുറം എംഎസ്‌പി പരേഡ്‌ ഗ്രൗണ്ടിലുമായാണ്‌ കായികമേള നടത്താന്‍ ശ്രമിച്ചത്‌. എന്നാല്‍ ആദ്യ രണ്ടു ശ്രമവും കായികധ്യാപകരുടെയും കായികവിദ്യാര്‍ഥികളുടെയും പ്രതിഷേധത്തിലും മലപ്പുറത്ത്‌ എംഎസ്‌പിയില്‍ ലാത്തിച്ചാര്‍ജ്ജിലും അവസാനിക്കുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വിവാദ ഉത്തരവ്‌ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ മൂന്നാം തവണ ഏറെ ആവേശത്തോടെയാണ്‌ താരങ്ങള്‍ മേളയില്‍ സജീവമായത്‌.17 ഉപജില്ലകളില്‍ നിന്നായി 1780 വിദ്യാര്‍ഥികളാണ്‌ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരക്കുന്നത്‌.യൂണിവേഴ്‌സിറ്റിയിലും മലപ്പുറത്തുമായി തുടക്കത്തില്‍ നടന്ന മത്സരങ്ങളില്‍ 11 ഇനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.ഇതുകൂടാതെ ഇന്നലെ കോഴിച്ചെനയില്‍ 37 ഇനങ്ങള്‍ കൂടി നടന്നു. കായികമേള വ്യാഴാഴ്‌ച്ച സമാപിക്കും.

sameeksha-malabarinews

മലപ്പുറം ജില്ലാ കായികമേളയില്‍ എടപ്പാള്‍ ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. 168 പോയിന്റോടെയാണ്‌ മുമ്പില്‍ നില്‍ക്കുന്നത്‌. തിരൂര്‍ ഉപജില്ലയാണ്‌ 80 പോയിന്റോടെ രണ്ടാമതാണ്‌്‌. കിഴിശ്ശേരിയാണ്‌ മൂന്നാമത്‌. 62 പോയിന്റാണ്‌ കിഴിശ്ശേരിക്ക്‌്‌ നേടാനായത്‌. എടപ്പാള്‍ ഉപജില്ല 18 സ്വര്‍ണവും 22 വെള്ളിയും 12 വെങ്കലവും സ്വന്തമാക്കി. 10 സ്വര്‍ണവും 5 വെള്ളിയും 4 വെങ്കലവും നേടിയാണ്‌ തിരൂര്‍ രണ്ടാമത്‌ നില്‍ക്കുന്നത്‌.. കിഴിശ്ശേരി 8 സ്വര്‍ണവും 3 വെള്ളിയും 1 വെങ്കലവും ഇതിനകം നേടിയിട്ടുണ്ട്‌. സ്‌കൂളുകളുടെ പോയിന്റ്‌ നിലയില്‍ ഐഡിയല്‍ ഇ എച്ച്‌എസ്‌എസ്‌ കടകശ്ശേരിയാണ്‌ മുന്നില്‍(126).നവാമുകുന്ദ എച്ചഎസ്‌എസ്‌ തിരുന്നാവായയാണ്‌ രണ്ടാമത്‌ നില്‍ക്കുന്നത്‌(57). വളയംകുളം എംവിഎംആര്‍ എച്ച്‌എസ്‌എസ്‌ 28 പോയിന്റുമായി മൂന്നാമതുണ്ട്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!