Section

malabari-logo-mobile

അറിവിന്റെ ആദ്യാക്ഷരത്തിനായി ജില്ലയില്‍ 62,000 കുരുന്നുകളെത്തി

HIGHLIGHTS : മലപ്പുറം:ജില്ലയിലെ വിവിധ സ്‌കൂളുകളിലായി അറിവിന്റെ ആദ്യാക്ഷരം കുറിയ്‌ക്കാനെത്തിയത്‌ 62,000 കുരുന്നുകള്‍. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനം

കോഡൂര്- വലിയാട് എല്-.പി. സ്കൂള്-കുട്ടികള്- പ്രവേശനോത്സവത്തില്- ലഭിച്ച കിറ്റുകളിമായി2മലപ്പുറം:ജില്ലയിലെ വിവിധ സ്‌കൂളുകളിലായി അറിവിന്റെ ആദ്യാക്ഷരം കുറിയ്‌ക്കാനെത്തിയത്‌ 62,000 കുരുന്നുകള്‍. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുതിരിപ്പറമ്പ്‌ ഗവ:യുപി സ്‌കൂളില്‍ ന്യൂനപക്ഷ ക്ഷേമ-നഗരവികസന വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. റാങ്കുകാരുടെ ജില്ലയായി മലപ്പുറം മാറിയെന്നും മറ്റ്‌ ജില്ലക്കാര്‍ക്കുകൂടി മലപ്പുറം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പതിന്‌ പൂക്കോട്ടൂര്‍ ജി.എച്ച്‌.എസ്‌.എസ്‌. പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയോടെയാണ്‌ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചത്‌. ഘോഷയാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ. സലാം നിര്‍വഹിച്ചു. മധുരവും പൂക്കളും നല്‍കിയാണ്‌ അക്ഷരങ്ങളുടെ വര്‍ണാഭമായ ലോകത്തേക്ക്‌ ഓരോ കുരുന്നുകളെയും വിദ്യാലയങ്ങള്‍ സ്വാഗതം ചെയ്‌തത്‌. രണ്ട്‌ മാസത്തെ അവധിക്ക്‌ ശേഷം സ്‌കൂളുകള്‍ തുറന്നത്‌ കാലവര്‍ഷത്തിന്റെ അകമ്പടിയില്ലാതെയാണ്‌.

sameeksha-malabarinews

പ്രവേശനോത്സത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായി. പരിപാടിയില്‍ സൗജന്യ യൂനിഫോം വിതരണോദ്‌ഘാടനം പി.ഉബൈദുള്ള എം.എല്‍.എ.യും പ്രവേശനോത്സവ കിറ്റ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞുവും നിര്‍വഹിച്ചു. കുട്ടികളുടെ ടെലിഫിലിം പ്രകാശനം, വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം എന്നിവ യഥാക്രമം ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സക്കീന പുല്‍പ്പാടന്‍, ടി. വനജ എന്നിവര്‍ നിര്‍വഹിച്ചു. ഉച്ചഭക്ഷണപാത്രങ്ങളുടെ വിതരണം കാലിക്കറ്റ്‌ സര്‍വകലാശാല സെനറ്റ്‌ അംഗം ടി.വി.ഇബ്രാഹിം നിര്‍വഹിച്ചു. തുടര്‍ന്ന്‌ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ച സ്‌കൂളിലെ രണ്ട്‌ പൂര്‍വ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരവും നല്‍കി.

കോഡൂര്‍ പഞ്ചായത്തില്‍ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. ചട്ടിപ്പറമ്പ്‌ പി.എം.എസ്‌.എ എല്‍.പി സകൂളില്‍ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ മാനേജര്‍ സി.എച്ച്‌. മജീദ്‌ ഹാജി അധ്യക്ഷം വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ കെ. അഹമ്മദ്‌ കബീര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രിതിനിധി യാഅ്‌ഖൂബ്‌ മാസ്റ്റര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി പ്രതിനിധി സിറാജ്‌ ഹംസ കിട്ടികള്‍ക്ക്‌ കിറ്റ്‌ വിതരണം ചെയ്‌തു. പ്രധാനാധ്യാപിക പി വിലാസിനി സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി പി അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വലിയാട്‌ യു.എ.എച്ച്‌.എം എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി ഉദ്‌ഘാടനം ചെയ്‌തു. വാര്‍ഡ്‌ മെമ്പര്‍ ആസ്യ കുന്നത്ത്‌്‌ അധ്യക്ഷം വഹിച്ചു. പി.ടി.എ പ്രതിനിധികളായ കെ. മുഹമ്മദ്‌ അലി, പി.പി അബ്ദുല്‍ നാസര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി കുട്ടികള്‍ക്ക്‌ കിറ്റുകളും, പാഠ പുസ്‌തകവും വിതരണം ചെയ്‌തു. പ്രധാനാധ്യാപകന്‍ കെ.എം മുസ്ഥഫ മാസ്റ്റര്‍ സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി സൂബോധ്‌ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!