നാടന്‍ പൂക്കള്‍ക്കൊണ്ട്‌ പൂക്കളമൊരുക്കി തൊഴിലുറപ്പു തൊഴിലാളികള്‍

Story dated:Wednesday September 7th, 2016,06 56:pm
sameeksha sameeksha

onamകോഡൂര്‍:ഗ്രാമപഞ്ചായത്തിലെ ഒറ്റത്തറ പതിനാലാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സ്മാര്‍ട്ട് എ.ഡി.എസിന് കീഴില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഓണാഘോഷം നടത്തിയത്.
ആഘോഷത്തോടനുബന്ധിച്ച് തൊഴിലാളികള്‍ സംഘകൃഷി നടത്തുന്ന പൂളക്കല്‍ പ്രദേശത്ത്, എ.ഡി.എസ്. സെക്രട്ടറി അധികാരത്ത് സുശീലയുടെ നേതൃത്വത്തിലുള്ള മുപ്പതോളം തൊഴിലാളികള്‍ ചേര്‍ന്ന് പൂക്കളമൊരുക്കി. കൊച്ചുനാളിലെ ഓണക്കാലത്തെ ഓര്‍മപ്പെടുത്തി, നാട്ടില്‍ നിന്ന് തന്നെ പൂക്കള്‍ ശേഖരിച്ചത് നാട്ടുകാര്‍ക്കും തൊഴിലാളികള്‍ക്കും പുതുതലമുറക്കും പുതിയൊരനുഭവം സൃഷ്ടിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്‌നമോള്‍ ആമിയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എം.ജി. സീതാലക്ഷ്മി സമ്മാനദാനം നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായ സബ്‌ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി തുടങ്ങിയവര്‍ സംസാരിച്ചു.