മലപ്പുറത്ത് 780 പ്രവാസി വോട്ടര്‍മാര്‍, പൊന്നാനിയില്‍ 1706

pravas22മലപ്പുറം:മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ പുതുക്കിയ വോട്ടര്‍പ്പട്ടികയില്‍ 2486 പ്രവാസി വോട്ടര്‍മാര്‍. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ് പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ളത് – 1706 പേര്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 780 പ്രവാസി വോട്ടര്‍മാരാണുള്ളത്.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തിലെ ആകെയുള്ള 780 പ്രവാസി വോട്ടര്‍മാരില്‍ 759 പേര്‍ പുരുഷന്മാരും 21 പേര്‍ സ്ത്രീകളുമാണ്. തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തൃത്താലയും ഉള്‍പ്പെടുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ള 1706 പ്രവാസി വോട്ടര്‍മാരില്‍ 1675 പേര്‍ പുരുഷന്മാരും 31 പേര്‍ സ്ത്രീകളാണ്. ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ 99 പ്രവാസികള്‍ വയനാട് മണ്ഡലത്തിലാണുള്‍പ്പെടുക.
ജനപ്രാതിനിധ്യ നിയമ ഭേദഗതി പ്രകാരം 2010 ലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം ലഭിച്ചത്. ഇതു പ്രകാരം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
മണ്ഡലങ്ങളിലെ പ്രവാസി വോട്ടര്‍മാരുടെ എണ്ണം….മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ആകെ ക്രമത്തില്‍.
മലപ്പുറം: കൊണ്ടോട്ടി, 58, മൂന്ന്, 61. മഞ്ചേരി, 63, ഒന്ന് ,64. പെരിന്തല്‍മണ്ണ, 214, ആറ്, 220. മങ്കട, 167, നാല്, 171. മലപ്പുറം, 48, ഒന്ന്, 49. വേങ്ങര, 118, മൂന്ന്,121. വള്ളിക്കുന്ന്, 91, മൂന്ന്, 94.
പൊന്നാനി: തിരൂരങ്ങാടി, 146, നാല്, 150, താനൂര്‍, 370, ഒന്ന്, 371. തിരൂര്‍, 695, എട്ട്, 703. കോട്ടക്കല്‍, 155, നാല്, 159. തവനൂര്‍, 69, മൂന്ന്, 72. പൊന്നാനി, 123, എട്ട്, 131. തൃത്താല 117, മൂന്ന്, 120.
(വയനാട്: ഏറനാട് 49, ഒന്ന്, 50. നിലമ്പൂര്‍ 29, ഒന്ന്, 30. വണ്ടൂര്‍ 18, ഒന്ന്, 19.)