എഞ്ചിനില്‍നിന്ന് പുക ഉയര്‍ന്നു പരപ്പനങ്ങാടിയില്‍  ഇന്‍റര്സിറ്റി എക്സ്പ്രസ് വഴിയില്‍ നിന്നു

Story dated:Saturday June 11th, 2016,10 48:am
sameeksha sameeksha

intersity copyപരപ്പനങ്ങാടി:ഓടികൊണ്ടിരിക്കെ എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ് എഞ്ചിനില്നിന്ന് പുക ഉയര്‍ന്നത് കാരണം വഴിയില്‍നിര്‍ത്തി.  .ഇന്നലെ പകല്‍ പത്തുമണിയോടെയാണ് ട്രെയിന്‍ ചിറമംഗലം റെയില്‍വേ ലെവല്‍ക്രോസ്പരിസരത്ത് നിര്‍ത്തിയത്. താനൂര്‍ വിട്ടശേഷം തന്നെ തകരാര്‍ ശ്രദ്ധയില്പെട്ടിരുന്നു.പിന്നീ ട് ഞെരങ്ങി നീങ്ങിയാണ്‌ ചിറമംഗലത്തെത്തിയത്.ഷോര്‍ട്ട് സര്‍ക്യുട്ടാണ് കാരണമെന്നറിയുന്നു. യാത്രക്കാര്‍പലരും പുറത്തിറങ്ങി .ട്രെയിന്‍ യാത്ര മതിയാക്കി ചിലര്‍  റോഡ്‌മാര്‍ഗമാണ് യാത്രതുടര്‍ന്നത്.

പിന്നീട് ഒന്നരമണിക്കൂറിനു ശേഷം മറ്റൊരു എഞ്ചിന്‍ കൊണ്ടുവന്നു ഘടിപ്പിച്ച ശേഷമാണ് ട്രെയിന്‍യാത്ര പുനരാരംഭിച്ചത്.ഈ റൂട്ടില്‍ ചരക്കു വണ്ടികളടക്കം ചില ട്രെയിനുകള്‍ വൈദ്യുതീകരിചിട്ടുണ്ടെങ്കിലും ഇന്റര്‍ സിറ്റിഎക്സ്പ്രെസിന്റെ എഞ്ചിന്‍ ഡീസല്‍ ഉപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്.