മലേരിയ, വെലേറിയ; പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാ തൊഴിലാളികളില്‍ പരിശോധന നടത്തി

പരപ്പനങ്ങാടി:മലേരിയ, വെലേറി അണുബാധക്കെതിരെ ജാഗ്രത സന്ദേശമുയർത്തി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു. ജില്ലാ വി സി യു യൂനിറ്റ് കഴിലെ ജീവനക്കാരാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധന നടത്താൻ അവരുടെ ഒഴിവു സമയം പരിഗണിച്ചത്.

ജോലി കഴിഞ്ഞ് വന്ന തൊഴിലാളികളെ പരപ്പനങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് വെള്ളിയാഴ്ച രാത്രി ആരംഭിച്ച പരിശോധന പാതിരാവോളം തുടർന്നു. നാനൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ പരിശോധനക്കെത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

മുനിസിപ്പൽ കൗൺസിലർ നൗഫൽ ഇല്യൻ, പൊതു പ്രവർത്തകൻ പുതിയ ഒറ്റയിൽ അബ്ദുൽ സലാം തുടങ്ങിയവർ പരിശോധകർക്ക് സഹായ സേവനം ചെയ്തു.