പരപ്പനങ്ങാടിയില്‍ 15 കാരന്റെ തൊണ്ടയില്‍കുരുങ്ങിയ മീനിനെ പുറത്തെടുത്ത്‌ ജീവന്‍ രക്ഷിച്ചു

Untitled-1 copyകോട്ടക്കല്‍: 15 കാരന്റെ തൊണ്ടയില്‍ കുരുങ്ങിയ മീനിനെ പുറത്തെടുത്ത്‌ ജീവന്‍ രക്ഷിച്ചു. മഴസമയത്ത്‌ കടല്‍ത്തീരത്ത്‌ മീന്‍പിടിക്കാന്‍ പോയതായിരുന്നു പരപ്പനങ്ങാടി സ്വദേശിയായ വിദ്യാര്‍ത്ഥി. പെട്ടെന്നുതന്നെ ഒരു മീന്‍ ചൂണ്ടയില്‍കുരുങ്ങി. ചൂണ്ടക്കുരുക്കില്‍നിന്ന്‌ ഊരുമ്പോള്‍ മീന്‍ വീണ്ടും പുഴയിലേയ്‌ക്ക്‌ ചാടരുതെന്നു കരുതി കുട്ടി അതിനെ കടിച്ചുപിടിച്ചു. പിടച്ചുചാടിയ മീന്‍ കുട്ടിയുടെ തൊണ്ടയില്‍കുരുങ്ങി. സ്വനപേടകത്തിനു ഇരുപുറവുമായുള്ള ഭാഗത്തെ പൈറിഫോംസൈനസ്‌ എന്ന സ്ഥലത്താണ്‌ മീന്‍ കുരുങ്ങിയത്‌. ഭക്ഷണം സാധാരണഗതിയില്‍കുടുങ്ങുന്നത്‌ ഇവിടെയാണ്‌.

ഉടന്‍തന്നെ കുട്ടിയെ കോട്ടയ്‌ക്കല്‍ ആസ്‌റ്റര്‍മിംസിലെത്തിച്ചു. എക്‌സറേയിലുംലാരിംഗോസ്‌കോപ്പിയിലും തടഞ്ഞിരുന്ന മീനിന്റെകൃത്യമായ സ്ഥലംകണ്ടെത്തി. ഇതേത്തുടര്‍ന്ന്‌ അടിയന്തരമായി മക്കിന്‍ടോഷ്‌ ലാരിംഗോസ്‌കോപ്‌ ഉപയോഗിച്ച്‌ മീനിനെ പുറത്തെടുത്തു.

ആഹാരം കടന്നുപോകുന്ന ഈസോഫാഗസ്‌ എന്ന ഭാഗത്ത്‌ കുടുങ്ങിയ മീന്‍ ശ്വാസനാളത്തിലേയ്‌ക്ക്‌ കടക്കാതിരുന്നതാണ്‌ കുട്ടിക്ക്‌്‌ ഭാഗ്യമായതെന്ന്‌ മീനിനെ പുറത്തെടുക്കാന്‍ നേതൃത്വം നല്‌കിയ കോട്ടയ്‌ക്കല്‍ ആസ്‌റ്റര്‍മിംസിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. ടി.വി. അനിത പറഞ്ഞു. അല്ലെങ്കില്‍അപ്പോള്‍ത്തന്നെ ശ്വാസംമുട്ടാന്‍ സാധ്യതയുണ്ടായിരുന്നു. കു്‌ട്ടിയുടെ സ്വനപേടകത്തിന്‌ കേടുപാടുകള്‍ വരാതെ പെട്ടെന്നുതന്നെ മീനിനെ പുറത്തെടുക്കാന്‍ കഴിഞ്ഞു. മററ്‌ പ്രശ്‌നങ്ങളില്ലാതെതന്നെ കുട്ടി സുഖംപ്രാപിക്കുമെന്ന്‌ ഡോ. അനിത പറഞ്ഞു.