കുഞ്ഞാവക്ക് പ്രാർത്ഥനാ നിർഭരമായ യാത്രാമൊഴി

പരപ്പനങ്ങാടി: ഞായറാഴ്ച കൂട്ടുക്കാരോടപ്പം കെട്ടുങ്ങൽ അഴിമുഖത്ത് കുളിക്കുന്നതിടെ മരണത്തിലേക്ക് വഴുതിയ പത്താം ക്ലാസുകാരന് സഹപാഠികളും നാട്ടുകാരും കണ്ണീരിൽ കുതിർന്ന യാത്രാ മൊഴിയേകി.  പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡോരത്തെ പരേതനായ കെ സെയ്തലവി യുടെ മകൻ ജാഫറലി (15) യാണ് നാടിന്റെ പ്രാർത്ഥനാ നിർഭരമായ യാത്രാമൊഴിയേറ്റുവാങ്ങിയത്.

വര യിലും പെയ്ന്റിങ്ങിലും അസാമാന്യമായ കഴിവിനുടമയായ ഈ കുഞ്ഞാവയുടെ വര വർണ സൗന്ദര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പരന്നു. പരപ്പനങ്ങാടി ബി ഇ എം ഹയർ സെക്കണ്ടറി സ്ക്കൂളിലെ സഹപാഠികളും അധ്യാപകരും ജാഫറലിക്ക് വികാര നിർഭരമായ അന്ത്യാഭിവാദ്യമേകി. ജാഫറലി നേരത്തെ പഠനം നടത്തിയിരുന്ന മദ്റസത്തുൽ അബ്റാറിലെ വിദ്യാർത്ഥികൾ വീടു സന്ദർശിക്കുകയും മദ്റസയിൽ അനുസ്മരണ സംഗമം നടത്തുകയും ചെയ്തു. അധ്യാപകരായ സറീന, റനീഷ്, ആയിശ, ഹഫ്സ, വിദ്യാർത്ഥി ലീഡർ റഫാഹ്  തുടങ്ങിയവർ സംസാരിച്ചു.

പി കെ അബ്ദു റബ്ബ് എം എൽ എ,  കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ ജുമലുല്ലൈ ലി തങ്ങൾ, ഇമ്പിച്ചി കോയ തങ്ങൾ സഖാഫി,  അബ്റാർ മഹല്ല് പ്രസിഡന്റ് പി.കെ അബൂബക്കർ ഹാജി,  വാർഡ് കൗൺസിലർ സെയ്തലവി കടവത്ത്, എം എസ് എസ് പരപ്പനങ്ങാടി മേഖല പ്രസിഡന്റ്  ചുക്കാൻ ഇബ്റാഹീം ഹാജി,  ജനകീയ മുന്നണി തീരദേശ അദ്ധ്യക്ഷൻ തലക്കലകത്ത്  സെയ്തലവി , അബ്റാർ റിലീഫ് ഫൈനാൻസ് സെക്രട്ടറി കെ. പി. ജംഷി,  പ്രദേശത്തെ ” കനിവ് ” റസിഡൻസ് അസോസിയേഷൻ നേതാക്കളായ കെ. അബ്ദുള്ള നഹ, അഡ്വ . പി. കോയമോൻ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിച്ചു.