പരപ്പനങ്ങാടിയിലെ കവര്‍ച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍

പരപ്പനങ്ങാടി : ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടി റെഡ് റോസ് ഹോട്ടലില്‍ മോഷണത്തിനെത്തിയ ആളുടെതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ മലബാറിന്യൂസിന് ലഭിച്ചു. രാത്രി 1.15 മണിക്ക് ഹോട്ടലിന്റെ സമീപത്തെ ബുക്ക് സ്റ്റാളിലെ സിസിടിവിയിലാണ് മോഷ്ടാവിന്റെതെന്ന് കരുതുന്ന ചിത്രം പതിഞ്ഞിട്ടുള്ളത്. ഷര്‍ട്ടിടാതെ പാന്റസ്ും കയ്യുറയും ധരിച്ച ഒരാള്‍ തൊട്ടടുത്ത റെയില്‍വേ പാളത്തില്‍ നിന്ന് ഇറങ്ങി വരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയിട്ടുണ്ട്.

സിസിടിവി ക്ലിപ് ചുവടെ:

പരപ്പനങ്ങാടിയില്‍ നഗരമധ്യത്തില്‍ കവര്‍ച്ച