പരപ്പനങ്ങാടിയില്‍ നഗരമധ്യത്തില്‍ കവര്‍ച്ച

പരപ്പനങ്ങാടി  നഗരമധ്യത്തിലെ ഹോട്ടലില്‍ കവര്‍ച്ച. പണം കവര്‍ന്ന മോഷ്ടാവ് സിസിടിവി ക്യാമറയുടെ രംഗങ്ങള്‍ ശേഖരിച്ച ഹാര്‍ഡ് ഡിസ്‌ക്കും അടിച്ചുമാറ്റി.
പരപ്പനങ്ങാടി എസിസി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റോസ് ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. കടയുടെ പിറകുവശത്തെ മതില്‍ കുത്തിത്തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്. കൗണ്ടറിലുണ്ടായിരുന്ന ഇരുപത്തിരണ്ടായിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ടരമണിക്കാണ് ഹോട്ടല്‍ അടച്ച് ജീവനക്കാര്‍ പോയത്. ഇതിന് ശേഷം രാത്രി ഒന്നേകാലോടെ തൊട്ടടുത്ത ബുക്സ്റ്റാളിന്റെ സിസിടിവി ക്യാമറിയില്‍ മോഷ്ടാവിന്റെതെന്നു കരുതുന്ന ഒരാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇയാള്‍ ഹോട്ടലിന്റെ മുന്‍വശത്ത് നിരീക്ഷണം നടത്തി തിരിച്ചുപോകുന്ന ദൃശ്യമാണ് പതിഞ്ഞിരിക്കുന്നത്

രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തുടര്‍ന്ന വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

പരപ്പനങ്ങാടിയിലെ കവര്‍ച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍