.പരപ്പനങ്ങാടിയിൽ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു മൂന്നു പേർക്ക് പരുക്ക് .

Untitled-1 copyപരപ്പനങ്ങാടി : ബീച്ച് റോഡിൽ എസ് എൻ എം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂട്ടറും യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പരപ്പനങ്ങാടി ടൗണില് നിന്ന് വരികയായിരുന്ന ഓട്ടോയും കടപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് .

ഞായറാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടം.സ്‌കൂട്ടർ യാത്രക്കാരൻ തെക്കേപ്പാട്ട് സമദിന്റെ മകൻ സുഹൈൽ (21 ),ഓട്ടോ ഡ്രൈവർ ഒട്ടുമ്മൽ ബീച്ചിലെ ഈച്ചരൻ നിജാസ് (24 ),ഓട്ടോയിലുണ്ടായിരുന്ന ഒട്ടുമ്മൽ ജങ്ഷനിലെ പള്ളിച്ചിന്റെ പുരക്കൽ മുസ്തഫ (40 ) എന്നിവർക്കാണ് പരുക്ക് .ഓട്ടോയിലുണ്ടായിരുന്ന മുസ്തഫയുടെ മകൻ ജസീമിന് പരുക്കില്ല. ഇടിയിൽ സ്‌കൂട്ടറിന്റെയും ഓട്ടോയുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട് .ഗുരുതരമായ പരുക്ക് പറ്റിയ സുഹൈലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു .