Section

malabari-logo-mobile

യുഎഇയില്‍ അശ്ലീല മെസേജുകള്‍ക്കും സ്‌നാപ്പ്‌ ചാറ്റിനും നിരോധനം

HIGHLIGHTS : അബുദാബി: പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്പ്‌ ചാറ്റിന്‌ ജിജിസിസി രാജ്യങ്ങള്‍ നിരോധന മേര്‍പ്പെടുത്താന്‍ പോവുന്നു. അശ്ലീല മെസേജുകള്‍ വ്യാപക...

Untitled-1 copyഅബുദാബി: പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്പ്‌ ചാറ്റിന്‌ ജിജിസിസി രാജ്യങ്ങള്‍ നിരോധന മേര്‍പ്പെടുത്താന്‍ പോവുന്നു. അശ്ലീല മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നതിനെ തുടര്‍ന്നാണ്‌ ഈ നടപടി. യുഎഇ ടെലികോ എമിറേറ്റ്‌സ്‌ ടെലികമ്യൂണിക്കേഷന്‍സ്‌ റെഗുലേറ്ററി അതോറിറ്റിയാണ്‌ കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോമിനോട്‌ യുഎഇയുടെ സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും യോജിക്കാത്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടത്‌.

നേരത്തെ തന്നെ ടെലികോം റെഗുലേറ്ററുടെ നിര്‍ദേശപ്രകാരം സ്‌നാപ്പ്‌ചാറ്റ്‌ ഇവ നീക്കം ചെയ്‌തിരുന്നു. സ്‌നാപ്പ്‌ചാറ്റ്‌ ഉപയോക്താക്കളുടെ പരാതിപ്രകാരമാണ്‌ ടെലികോം റെഗുലേറ്റര്‍ സ്‌നാപ്പ്‌ ചാറ്റുമായി ബന്ധപ്പെട്ടത്‌.

sameeksha-malabarinews

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി വ്യാപകമായി പ്രചരിച്ച അശ്ലീല മെസേജുകളാണ് ടെലികോം റെഗുലേറ്ററെ നിരോധമേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്. സ്‌നാപ്പ് ചാറ്റില്‍ അശ്ലീല മെസേജുകളും വീഡിയോകളും പ്രചരിക്കുന്നത് തടയാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിന് പകരം പ്രായം അടിസ്ഥാനമാക്കി നിരോധനമേര്‍പ്പെടുത്തണമെന്നാണ് ഉപയോക്താക്കളുടെ പക്ഷം.

സ്‌നാപ്പ് ചാറ്റ് ആളുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. സ്‌നാപ്പ്ചാറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്നും പോസ്റ്റുകള്‍ കൃത്യമായ നിരീക്ഷണമെന്നുമാണ് ഇതോടെ ഉയര്‍ന്നുവന്നിട്ടുള്ള ആവശ്യം.

യുഎഇ ടെലികോം ദാതാക്കളായ ഡിയു, എത്തിസലാത്ത് എന്നിവര്‍ വിഒഐപി നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ച് സ്‌നാപ്പ് ചാറ്റിന്റെ വോയ്‌സ്, വീഡിയോ കോളുകള്‍ നിരോധിച്ചിരുന്നു. പുതിയ അപ്‌ഡേഷനിലാണ് പിന്നീട് ഈ രണ്ട് ഫീച്ചറികളും അനുവദിച്ചത്.

ലോകത്ത് 150 മില്യണ്‍ ഉപയോക്താക്കളാണ് സ്‌നാപ്പ്ചാറ്റിനുള്ളത്. യുഎഇയിലെ 12 ശതമാനത്തോളം വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും സ്‌നാപ്പ് ചാറ്റ് ഉപയോക്താക്കളാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!