Section

malabari-logo-mobile

മലപ്പുറത്തിന്റെ മക്കള്‍ക്ക്‌ ചരിത്രം കുറിക്കാനാകുമോ….

HIGHLIGHTS : മലപ്പുറം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുയാണ്‌ കാല്‍പന്ത്‌ ലോകത്തെ തങ്ങളുടെ തന്നെ സ്വന്തക്കാരായ ബ്രസീലിന്റെ പുതുതലമുറയെ തോല്‍പ്പിച്ച്‌ തങ്ങളുുടെ കുട...

msp school malappuram copy.മലപ്പുറം: മലപ്പുറം ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കുയാണ്‌ കാല്‍പന്ത്‌ ലോകത്തെ തങ്ങളുടെ തന്നെ സ്വന്തക്കാരായ ബ്രസീലിന്റെ പുതുതലമുറയെ തോല്‍പ്പിച്ച്‌ തങ്ങളുുടെ കുട്ടികള്‍ കപ്പുയര്‍ത്താന്‍. ഇന്ന്‌ ദില്ലിയില്‍ നടക്കുന്ന സുബ്രതോ മൂഖര്‍ജി അന്താരാഷട്ര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ അണ്ടര്‍ 17 വിഭാഗത്തിന്റെ ഫൈനലില്‍ മലപ്പുറം എംഎസ്‌പി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബ്രസീലിലെ ഫ്‌ളൂമിന്‍സി യൂത്ത്‌ അക്കാദമിയുമായി എറ്റുമുട്ടുമ്പോള്‍ ചരിത്രം കുറിക്കാന്‍ മലപ്പുറത്തിനാകുമെന്ന പ്രതീക്ഷയിലാണ്‌ ഫുട്‌ബോള്‍ പ്രേമികള്‍.

സെമിഫൈനലി്‌ല്‍ ജാര്‍ഖണ്ഡിനെ തോല്‍പിച്ചാണ്‌ എംഎസ്‌പി ഫൈനലില്‍ എത്തിയത്‌. മറാക്കാന മൈതാനത്ത്‌ പന്തകളിച്ച്‌ പാരമ്പര്യമുള്ള ഫ്‌ളൂമിന്‍സ്‌ യൂത്ത്‌ അക്കദമിയാകട്ടെ ഇതു വരയുള്ള മത്സരങ്ങളിലെല്ലാം എതിരാളികളെ തകര്‍ത്താണ്‌ കടന്നുവരുന്നത്‌. അഞ്ചു മത്സരങ്ങില്‍ നിന്ന്‌ 41 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ മഞ്ഞപ്പട അതുകൊണ്ടുതന്നെ നല്ല ആത്മവിശ്വാസത്തിലുമാണ്‌. ഫുടബോളിനെ മതമായി സ്വീകരിച്ച്‌ ബ്രിട്ടീഷുകാരോട്‌ നഗ്നപാദരായി പോരാടിയ മലപ്പുറത്തെ പഴയ പോരോളികളുടെ ആത്മധൈര്യം കൈമുതലുള്ള പുതുതലമുറ കാനറികളുടെ ചിറകരിയുമെന്ന്‌ തന്നെ നമുക്ക്‌ പ്രത്യാശിക്കാം.

sameeksha-malabarinews

2012ല്‍ ആദ്യമായി എംഎസ്‌പി സുബ്രതോയുടെ ഫൈനലിലെത്തിയിരുന്നു.എംഎസ്‌പിയുടെ ഫോര്‍വേഡുകള്‍ മികച്ച ഫോമിലാണ്‌ ഒരു ഹാട്രിക്കടക്കം ആറു ഗോളുകള്‍ നേടിയ ഗനി അഹമ്മദ്‌ നിഗാമാണ്‌ ടീമന്റെ കുന്തമുന

. എംഎസ്‌പി ടീമംഗങ്ങള്‍ എംഎസ്‌ സുജിത്‌(ഗോള്‍ കീപ്പര്‍) എസ്‌ രാജില്‍, ഇഎം അഭിജിത്ത്‌, സുനില്‍ സോളമന്‍, മുഹമ്മദ്‌ ഷഹീദ്‌, എംജെ ജോണ്‍സ്‌, ടി സുഹൈല്‍, അരുണ്‍സുരേഷ്‌, വിഷ്‌ണു മനോജ്‌, ഗനി അഹമ്മദ്‌ നിഗം, മാഹിന്‍ പി ഹുസൈന്‍, മുഹമ്മദ്‌ ഷബീബ്‌ ജാന്‍, പി വിഷ്‌ണു, വിഷ്‌ണു ഭാസ്‌ക്കരന്‍,, കെപി രാഹുല്‍, മുഹമ്മദ്‌ നബീല്‍ . കോച്ച്‌ ബിനോയ്‌ സി ജെയിംസണ്‍ സുഹൈബ്‌, സന്തോഷ്‌ കുമാന്‍ (അസി കോച്ചുമാര്‍)

മത്സരം ഇന്ന്‌ വൈകീട്ട്‌ നാലു മണിക്ക്‌ ദില്ലി അബേദ്‌കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും ഡിഡി സ്‌പോര്‍ട്‌സില്‍ കളി തത്സമയം സംപ്രേഷണം ചെയ്യും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!