മലപ്പുറം ജില്ലയില്‍ കൊതുക് കടിച്ചു മരിച്ചത് ആറ് പേര്‍

മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ കൊതുക് കടിച്ചു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് ആറ് പേര്‍. രണ്ടു പേരുടെ കൂടി മരണം ഡെങ്കി മൂലമാണെു സംശയമുണ്ട്. നിരവധി പേര്‍ പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകു കടിയേല്‍ക്കുന്നത് പലരും നിസാരമായി കാണുന്നതാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണം. അലക്ഷ്യമായി ഇട്ടിരിക്കു പാത്രങ്ങള്‍, പാള, ചിരട്ട, വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍, അലങ്കാര ചെടികളുടെ ട്രേ, ഫ്രിഡ്ജ് തുടങ്ങിയവയിലെ വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് വളരും.

കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ജാഗ്രത പാലിക്കണം. കൂടാതെ കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ കൊതുകു വലയോ മറ്റു വ്യക്തിഗത മാര്‍ഗ്ഗമോ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.