മലപ്പുറത്ത്‌ മാഹി മദ്യത്തിന്റെ വന്‍ ശേഖരം പിടികൂടി

tirur, liquor copyകുറ്റിപ്പുറം: വാഹനപരിശോധനയ്‌ക്കിടെ മാഹിയില്‍ നിന്ന്‌ കടത്തിയ 65 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ്‌ സംഘം പിടികൂടി. മദ്യം കടത്തിയ പൂക്കാട്ടിരി ഇല്ലത്തപ്പടി തെക്കുംപള്ളിയാലില്‍ ഉദയചന്ദ്രനെ (41) അറസ്റ്റു ചെയതു. ഓണാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഊര്‍ജിതമാക്കിയ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ പ്രവര്‍ത്തന്തതിന്റെ ഭാഗമായി മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷണര്‍ റാഫേലിന്‌ ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌.

വാഹനപരിശോധനയ്‌ക്കിടെ ബൈക്കില്‍ നിന്ന്‌ 12 കുപ്പി മദ്യം പിടികൂടുകയും തുടര്‍ന്ന്‌ എക്‌സൈസ്‌ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 118 കുപ്പി മദ്യം കണ്ടെത്തുകയുമായിരുന്നു. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ മദ്യം എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ജില്ലയില്‍ ബാറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്‌ മാഹിയുള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യാപകമായി മദ്യം എത്താന്‍ തുടങ്ങിയതോടെ എക്‌സൈസ്‌ പരിശോധന കര്‍ശമാക്കിയിരുന്നു.

മലപ്പുറം എക്‌സൈസ്‌ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍, അഭിലാഷ്‌, സുനില്‍, ജാഫര്‍, കമ്മീഷണര്‍ സ്‌ക്വാഡ്‌ അംഗങ്ങളായ ഷിബു ശങ്കര്‍, റെയ്‌ഞ്ച്‌ സ്‌ക്വാഡ്‌ അംഗങ്ങളായ രാധാകൃഷ്‌ണന്‍, പ്രസാദ്‌, വിനേഷ്‌, മുഹമ്മദലി, സലാം, ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ പിടികൂടിയത്‌.