വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു

Story dated:Tuesday August 11th, 2015,06 09:pm
sameeksha sameeksha

IMG_20150806_163454മലപ്പുറം:തിരഞ്ഞെടുത്ത നഗരങ്ങളില്‍ നടപ്പാക്കുന്ന വൈദ്യുതി നവീകരണ പദ്ധതി ആര്‍.എ.പി.ഡി.ആര്‍.പി (റീസ്‌ട്രക്‌ചേഡ്‌ ആക്‌സിലറേറ്റഡ്‌ പവര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിഫോം പ്രോഗ്രാം) യുടെ ഭാഗമായി വൈദ്യുതി ബില്ലുകളുടെ രൂപവും വലിപ്പവും മാറുന്നു. ജില്ലയില്‍ പദ്ധതി നടപ്പാക്കിയ മലപ്പുറം ഈസ്റ്റ്‌, മലപ്പുറം വെസ്റ്റ്‌, എടപ്പാള്‍ തുടങ്ങിയ സെക്ഷന്‍ ഓഫീസുകളില്‍ പുതിയ രീതിയിലുള്ള ബില്ലുകള്‍ നല്‍കി തുടങ്ങി.
എ4 സൈസില്‍ നല്‍കിയിരുന്ന ബില്ലുകളുടെ മുഴുവന്‍ വിവരങ്ങളും ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ പുതിയ പി.ഡി.എ ബില്ലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അഡീഷനല്‍ കാഷ്‌ ഡെപ്പോസിറ്റ്‌, ഡെപ്പോസിറ്റിന്‌ വൈദ്യുതി ബോര്‍ഡ്‌ നല്‍കുന്ന വാര്‍ഷിക പലിശ തുടങ്ങിയ വിവരങ്ങളും ഇതില്‍ ലഭ്യമാണ്‌്‌. 15 സെ.മീ നീളവും 5.5 സെ.മീ വീതിയുമുള്ള പുതിയ ബില്ലുകള്‍ തെര്‍മല്‍ പേപ്പര്‍ പ്രിന്റായതിനാല്‍ എളുപ്പത്തില്‍ നിറം മങ്ങാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ഉപഭോക്താക്കള്‍ ബില്ലുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യേണ്ടതാണെന്ന്‌ കെ.എസ്‌.ഇ.ബി. അറിയിച്ചു.
മലപ്പുറം ഈസ്റ്റ്‌ സെക്ഷന്‍ ഓഫീസില്‍ പുതിയ പി.ഡി.എ ബില്ലിന്റെ ഉദ്‌ഘാടനം മഞ്ചേരി ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ്‌ എഞ്ചിനിയ എന്‍.പി. മധുസുധനന്‍ നിര്‍വഹിച്ചു. ഈസ്റ്റ്‌ അസിസ്‌ററന്റ്‌ എഞ്ചിനിയര്‍ ലാലു വി എസ്‌, ജിതേഷ്‌ എം, ഷബീര്‍ അലി, പ്രകാശന്‍ തുടങ്ങിവര്‍ പങ്കെടുത്തു.