മലപ്പുറം മണ്ഡലത്തില്‍ വോട്ടെടുപ്പ് ദിവസം പൊതുഅവധി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കു ഏപ്രില്‍ 12 ന് മലപ്പുറം ലോക്‌സഭാ മണ്ഡലം പരിധിയിലെ മുഴുവന്‍ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മണ്ഡലം പരിധിയിലുള്ള മുഴുവന്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍- വാണിജ്യ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും സ്വകാര്യ സ്ഥാപനങ്ങളിലെയും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളിലെയും തൊഴിലാളികള്‍ക്ക് ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരവും വേതനത്തോടു കൂടിയ അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യു മണ്ഡലത്തിലെ വോട്ടര്‍മാരായ താത്ക്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും അവധി ബാധകമാണ്.