മലപ്പുറത്ത് ഇ അഹമ്മദ് തന്നെ

e ahammedകോഴിക്കോട്: മലപ്പുറത്ത് ഇ അഹമ്മദ് തന്നെ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇതുസംബന്ധിച്ചധാരണയായി. പി കെ കുഞ്ഞാലികുട്ടി മുന്‍കൈയെടുത്താണ് യോഗത്തില്‍ ധാരണയുണ്ടാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ പാണക്കാടുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും.

സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം പ്രവര്‍ത്തക സമിതിയും യോഗം ചേരുന്നുണ്ട്. അതെസമയം മലപ്പുറത്ത് ഇ അഹമ്മദിന് സീറ്റ് നല്‍കുന്നില്ലെങ്കില്‍ തനിക്ക് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി പി വി അബ്ദുള്‍ വഹാബ് രംഗത്തെത്തി. സീറ്റ് നല്‍കിയില്ലെങ്കില്‍ ഇടത് പിന്തുണയോടെ വയനാട് മത്സരിക്കുമെന്നാണ് അബ്ദുള്‍ വഹാബിന്റെ ഭീഷണി. എന്നാല്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നാണ് നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടോയെന്ന് ലീഗ് നേതൃത്വം അബ്ദുള്‍ സമദ് സമദാനിയോട് ആരാഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.