Section

malabari-logo-mobile

സ്‌കൂള്‍ കുട്ടികളുടെ കൂട്ടക്കുരുതി ഹൃദയഭേദകം; മലാല

HIGHLIGHTS : ലണ്ടന്‍: പിഞ്ചുകുട്ടികളെ കൂട്ടത്തോടെ ക്രൂരമായി കൊലപ്പെടുത്തിയത്‌ ഹൃദയഭേതകമാണെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ മലാല യൂസഫ്‌സായി പറഞ്ഞു.

abc_malala_yousafzai_gma_wy_140912_1_16x9_992ലണ്ടന്‍: പിഞ്ചുകുട്ടികളെ കൂട്ടത്തോടെ ക്രൂരമായി കൊലപ്പെടുത്തിയത്‌ ഹൃദയഭേതകമാണെന്ന്‌ നോബല്‍ സമ്മാന ജേതാവ്‌ മലാല യൂസഫ്‌സായി പറഞ്ഞു. ഭീകരരുടെ ഈ നടപടി തികഞ്ഞ ഭീരുത്വപരമാണ്‌. കെല്ലപ്പെട്ട എന്റെ സഹോദരീ സഹോദരന്‍മാര്‍ക്കുവേണ്ടി ലോകത്തിലെ ലക്ഷകണക്കിന്‌ ജനങ്ങള്‍ക്കൊപ്പം താനും വിലപിക്കുന്നു വെന്ന്‌ പറഞ്ഞ മലാല ഭീകര്‍ക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്നും ഭീകര്‍ക്കെതിരായ പോരാട്ടത്തില്‍ ഒരിക്കലും നമ്മള്‍ പാരജയപ്പെടില്ലെന്നും പറഞ്ഞു.

2012 ല്‍ സമാനമായ രീതിയിലാണ്‌ താലിബാന്‍ മലാലക്ക്‌ നേരെ നിറയൊഴിച്ചത്‌. സ്‌കൂള്‍ ബസില്‍ വെച്ച്‌ സഹപാഠികള്‍ക്ക്‌ മുന്നില്‍ വെച്ചാണ്‌ അന്ന്‌ മലാല ആക്രമിക്കപ്പെട്ടത്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതില്‍ രോഷം പൂണ്ടായിരുന്നു അന്ന്‌ മലാലയ്‌ക്ക്‌ നേരെ ആക്രമണം ഉണ്ടായത്‌.

sameeksha-malabarinews

ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മലാല ഏറെ നാളത്തെ വിദ്‌ഗ്‌ധ ചികിത്സയ്‌ക്കൊടുവിലാണ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയത്‌. ഇപ്പോള്‍ ബിര്‍മിംഹാമില്‍ താമസിച്ചു വരുന്ന മലാല പാകിസ്‌താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!