പൈശാചികം! മതഭീകരതയുടെ ഈ കൂട്ടക്കുരുതി

1418763531947പെഷ്‌വാര്‍ :പാക്കിസ്ഥാനിലെ പെഷ്‌വാറില്‍ വിദ്യാലയത്തിനുള്ളില്‍ തോക്കുമായി എത്തിയ പാക്ക്‌ താലിബാനികള്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറുകണക്കിന്‌ കുഞ്ഞുങ്ങളടക്കം 141 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്‌കൂള്‍ ജീവനക്കാരുമുണ്ട്‌. .

ചൊവ്വാഴ്‌ച പത്തര മണിയോടെയാണ്‌ ആക്രമണം ഉണ്ടായത്‌ സൈനിക യുണിഫോമിലെത്തി ക്ലാസുകളില്‍ കയറിയിറങ്ങി കുട്ടികള്‍ക്ക്‌ നേരെ വെടിയുതിര്‍ത്ത ഭീകരര്‍ ചാവേര്‍ സ്‌ഫോടനം നടത്തിയും കുഞ്ഞുങ്ങളെ കൊന്നാടുക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരിക്‌ ഇ താലിബാന്‍ പാക്കിസ്ഥാന്‍ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്‌
ഏഴു ചാവേറുകളാണ്‌ ആക്രമണം നടത്തിയത്‌. മുതിര്‍ന്ന കുട്ടികളെ വെടിവെച്ചിടാനായിരുന്നത്രെ ഇവര്‍ക്കുള്ള നിര്‍ദ്ദേശം വേണ്ടപ്പെട്ടവര്‍ കൊല്ലപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന എത്രയെന്ന്‌ സൈന്യത്തെ അറിയിക്കാനാണത്രെ ഈ ആക്രമണമെന്ന്‌ താലിബന്‍ വ്യക്താവ്‌ പറഞ്ഞു.

ആക്രമണം ദേശീയ ദുരന്തമാണെന്ന്‌ പാക്‌ പ്രസിഡന്റ്‌ നവാസ്‌ ഷെരീഫ്‌ പറഞ്ഞു. ഐക്യരാഷട്രസഭയും ഇന്ത്യയും ഈ ആക്രമണത്തെ അപലപിച്ചു
ഈ വിവേകരഹിതമായ പ്രവര്‍ത്തിയില്‍ എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്ന്‌ നോബല്‍ ജേതാവ്‌ മലാല യൂസഫ്‌ സാഹി പറഞ്ഞു. കുട്ടികള്‍ക്ക്‌ വിദ്യാലയത്തില്‍ വെച്ച്‌ ഇങ്ങനെയൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നുവലെന്നും മലാല പറഞ്ഞു.
മതഭീകര പ്രത്യയശാസത്രം ഉപയോഗിച്ച്‌ പുരോഗമനപരമായ ആശയങ്ങളില്‍ നിന്ന്‌ പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളെ അകറ്റാനുള്ള താലിബാന്‍ ഭീകരരുടെ ലക്ഷ്യത്തിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ലോകത്തെമ്പാടു നിന്നും ഉയര്‍ന്നുവരുന്നത്‌.

Share news
error: Content is protected !!
Scroll to Top