Section

malabari-logo-mobile

മഹേന്ദ്ര സിംഗ്‌ ധോണി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

HIGHLIGHTS : ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വിരമിച്ചു. ഓസ്‌ട്രേലിയയില്‍ നടന്നു വരുന്ന പരമ്പരയ്‌ക്കി...

dhoni 1ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്ന്‌ വിരമിച്ചു. ഓസ്‌ട്രേലിയയില്‍  നടന്നു വരുന്ന പരമ്പരയ്‌ക്കിടെയാണ്‌ ധോണിയുടെ വിരമിക്കല്‍. മൂന്ന്‌ മത്രങ്ങളിലും തോറ്റ്‌ പരമ്പര നഷ്ടമായതിന്‌ പിന്നാലെയാണ്‌ നായകന്റെ വിടവാങ്ങല്‍. പരമ്പരയിലെ നാലാം മത്സരം വിരാട്‌ കോഹിലി നയിക്കും.

2008 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ക്യാപ്‌റ്റനായിരുന്ന ധോണി 60 മത്സരങ്ങളാണ്‌ നയിച്ചത്‌. ഇതില്‍ 27 മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഇന്ത്യക്ക്‌ ഏറ്റവും കൂടുതല്‍ വിജയം നേടിതന്ന ക്യാപ്‌റ്റന്‍കൂടിയാണ്‌ അദേഹം.

sameeksha-malabarinews

20ട്വിന്റിയിലും ഏകദിന ക്രിക്കറ്റിലും ശ്രദ്ധ ചെലുത്തുന്നതിനാണ്‌ ഈ വിരമിക്കല്‍ എന്നാണ്‌ ധോണിയുടെ വിശദീകരണം.

90 മത്സരങ്ങളില്‍ നിന്ന്‌ 6 സെഞ്ച്വറിയടക്കം 4,876 റണ്‍സാണ്‌ ടെസ്‌റ്റിലെ ധോണിയുടെ കൈമുതല്‍. വിക്കറ്റ്‌ കീപ്പര്‍, ബാറ്റ്‌സ്‌ മാന്‍, ക്യാപ്‌റ്റന്‍ എന്നീ നിലകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്‌ചവെച്ചയാളാണ്‌ ധോണി. ക്യാപ്‌റ്റന്‍ എന്ന നിലയ്‌ക്ക്‌ ധോണിയെടുത്ത പല തീരുമാനങ്ങളും നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയ്‌ക്ക്‌ മികച്ച വിജയം സമ്മാനിച്ചിട്ടുണ്ട്‌.

2011 ന്‌ ശേഷം ക്യാപ്‌റ്റനെന്ന നിലയില്‍ ധോണിയുടെ പ്രകടനം മങ്ങിത്തുടങ്ങിയിരുന്നു. തനിക്കിഷ്ടമുള്ളവരെ ടീമില്‍ സ്ഥിരം ഇടം നല്‍കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന ആരോപണം ധോണിക്കെതിരെ ശക്തമായിരുന്നു.

1981 ല്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ജനിച്ച ധോണി തന്റെ 23 ാം വയസ്സില്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞു. വിക്കറ്റ്‌ കീപ്പറായി കരിയര്‍ ആരംഭിച്ച ധോണി ആക്രമണോത്സുകനായ ബാറ്റ്‌സ്‌മാന്റെ വേഷത്തില്‍ പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!