ഇന്ന് മഹാനവമി

Untitled-1 copyതിരു: ഇന്ന് മഹാനവമി. വിശ്വാസികള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടി വിദ്യാരംഭത്തിന് മുന്നോടിയായി ആയുധങ്ങളും പുസ്തകങ്ങളും പൂജക്ക് വെച്ചു. നാളെയാണ് വിജയദശമി.

ഭക്തവത്സലയായ ദുര്‍ഗാദേവി തിലോത്തമയുടെ രൂപം കൊണ്ട് അസുര രാജാവായ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് ഐതിഹ്യം. മഹാദേവന്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിക്കുന്നു. മനിഷാസുരന്റെ വധത്തിന്‍മേല്‍ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നന്‍മയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.

വിജയദശമി ദിവസമയ നാളെ വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭവും ഒപ്പം ആയുധപൂജയും നടക്കും.

Related Articles