Section

malabari-logo-mobile

പ്രണയ ഫേട്ടോകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുന്നു

HIGHLIGHTS : മലപ്പുറം: സ്‌കൂള്‍- കോളെജുകളിലെ പ്രണയ കാലത്ത് എടുക്കു ഫോേട്ടാകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹജീവിതം തകര്‍ക്കു പ്...

മലപ്പുറം: സ്‌കൂള്‍- കോളെജുകളിലെ പ്രണയ കാലത്ത് എടുക്കു ഫോേട്ടാകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹജീവിതം തകര്‍ക്കു പ്രവണത വര്‍ധിച്ചു വരുതായി സംസ്ഥാന വനിതാ കമ്മീഷന്‍. ചെറുപ്പ കാലത്തെ പ്രണയത്തില്‍ എടുക്കു ഗ്രൂപ്പ് ഫോേട്ടാകളും സെല്‍ഫികളും ഭാവിയില്‍ വിവാഹം നടക്കുമ്പോള്‍ വാട്‌സാപ്പിലും മറ്റും പ്രചരിപ്പിച്ച് വിവാഹം മുടക്കുന്ന നിരവധി കേസുകള്‍ വനിതാ കമ്മീഷനു മുമ്പിലെത്തിയതായി കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ് പറഞ്ഞു. ഇത്തരം നാലു കേസുകളാണ് ഇന്നലെ മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമ്മീഷന്‍ ഇടപെട്ട് രമ്യമായി പരിഹരിച്ചത്. ഇളംപ്രായത്തില്‍ സഹപാഠികളും മറ്റുമായുള്ള സഹവാസത്തില്‍ ആഭാസപൂര്‍ണമായ രീതിയില്‍ ഫോേട്ടാകള്‍ക്കും സെല്‍ഫികള്‍ക്കും പോസ് ചെയ്യുതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ അഭ്യര്‍ഥിച്ചു.

തൊഴില്‍ സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയ വഴിയുള്ള പീഡനം സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചു വരുതായി നൂര്‍ബീന റഷീദ് പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ പരിഗണിച്ച 52 കേസുകളില്‍ 13 എണ്ണം തീര്‍പ്പാക്കി. 10 എണ്ണം വിവിധ വകുപ്പുകളുടെ അന്വേഷണത്തിനു വിടുകയും 28 എണ്ണം അടുത്ത സിറ്റിങിലേക്ക് മാറ്റുകയും ചെയ്തു. അഭിഭാഷകരായ കെ.വി. ഹാറൂന്‍ റഷീദ്, സുജാത വര്‍മ, ജെമിനി, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മീഷനെ സഹായിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!