Section

malabari-logo-mobile

കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ച് കൊടുത്തത് ഫേസ്ബുക്കിലൂടെ

HIGHLIGHTS : മല്ലപ്പള്ളി: കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ച് ഉടമയ്ക്ക് നല്‍കാന്‍ ദമ്പതിമാരെ സഹായിച്ചത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ

faceമല്ലപ്പള്ളി: കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ച് ഉടമയ്ക്ക് നല്‍കാന്‍ ദമ്പതിമാരെ
സഹായിച്ചത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക്. പാത്താമുട്ടം
എന്‍ജിനീയറിംഗ് കൊളെജ് ജീവനക്കാരന്‍ പ്രശാന്തിന്റെ പഴ്‌സാണ് മുരണിയില്‍ ഒരു
വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ നഷ്ടമായത്. ബൈക്കില്‍ സഞ്ചരിയ്ക്കവേയാണ് പഴ്‌സ്
നഷ്ടപ്പെട്ടത്.

പഴ്‌സിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സും എടിഎം കാര്‍ഡും അയ്യായിരം രൂപയും
ഉണ്ടായിരുന്നു. കളഞ്ഞ്കിട്ടിയ പഴ്‌സ് ഫേസ്ബുക്കിലൂടെ ഉടമയ്ക്ക് നല്‍കി തിരുമാലിട
ക്ഷേത്ര റോഡില്‍ വീണു കിടന്ന പഴ്‌സ് അതുവഴി ബൈക്കില്‍ വരികയായിരുന്ന ആനിക്കാട്
തേലമണ്ണില്‍ ഷാനില്‍ വര്‍ഗീസ്, ഭാര്യ ലിജി മോള്‍ എന്നിവര്‍ക്ക് ലഭിച്ചു.

sameeksha-malabarinews

ലൈസന്‍സിലെ മേല്‍വിലാസം മനസിലാക്കിയ ഷാനില്‍ ടൗണിലെ ഒരു കഫേയിലെത്തി ഫേസ്ബുക്ക്
പരിശോധിച്ച് പ്രശാന്തിന്റെ പ്രൊഫൈല്‍ കണ്ടെത്തി. അതില്‍ ഉണ്ടായിരുന്ന ഫോണ്‍
നമ്പരില്‍ വിളിച്ച് പ്രശാന്തിനെ വിവരം അറിയിച്ചു. തുടര്‍ന്ന് കഫേയിലെത്തിയ
പ്രശാന്ത് ഷാനിലില്‍ നിന്ന് പഴ്‌സ് ഏറ്റ് വാങ്ങി. ദമ്പതിമാര്‍ക്ക് നന്ദി അറിയിച്ച
ശേഷം പ്രശാന്ത് മടങ്ങി.

എന്തിനും ഏതിനും ഫേസ് ബുക്കിനേയും മറ്റ് സോഷ്യല്‍ മീഡിയകളേയും കുറ്റം പറയുന്നവരാണ്
കൂടുതലും. സമൂഹമാധ്യമങ്ങളിലൂടെ നല്ല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ കഴിയും എന്നതിന്
ഉദാഹരണമായി കളഞ്ഞു കിട്ടിയ പഴ്‌സ് തിരിച്ച് ഉടമയ്ക്ക് നല്‍കാന്‍ ഫേസ്ബുക്ക്
സഹായകമായ ഈ സംഭവം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!