പരപ്പനങ്ങാടി എസ്‌ഐ സ്റ്റേഷനില്‍ വെച്ച്‌ എഎസ്‌ഐയെ തല്ലിയതായി ആക്ഷേപം

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി സബ്‌ ഇന്‍സ്‌പെക്ടര്‍ എഎസ്‌ഐയെ മര്‍ദിച്ചതായി ആക്ഷേപം. എഎസ്‌ഐ രാജേന്ദ്രനെയാണ്‌ എസ്‌ഐ കയ്യേറ്റം ചെയ്യുകയും കോളറിന്‌ പിടിച്ച്‌ സ്റ്റേഷന്‌ പുറത്തേക്ക്‌ വിലിച്ചിടുകയും ചെയ്‌തത്‌. ഇന്ന്‌ രാവിലെ 8.30 മണിയോടെയാണ നാടകീയ രംഗങ്ങള്‍ സ്റ്റേഷനില്‍ അരങ്ങേറിയത്‌ സംഭവം നടന്നത്‌.

രാജേന്ദ്രന്‍ പരപ്പനങ്ങാടി സ്റ്റേഷനിലെ എഎസ്‌ഐയാണെങ്കിലും ഇപ്പോള്‍ തിരൂര്‍ ഡിവൈഎസ്‌പിയുടെ ഓഫീസില്‍ വര്‍ക്കിംഗ്‌ അറേഞ്ച്‌മെന്റില്‍ ജോലി ചെയ്യുകയാണ്‌.

ഇന്നലെ ആനങ്ങാടി റെയില്‍വേ ഗേറ്റിന്‌ സമീപത്ത്‌ വെച്ച്‌ എസ്‌ഐ പട്രോളിംഗിനിടെ രാജേന്ദ്രനെ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇതെ കുറിച്ച്‌ പരാതി പറയാന്‍ ഇന്ന്‌ രാവിലെ സ്റ്റേഷനിലെത്തിയപ്പോഴാണ്‌ എസ്‌ഐ പ്രകോപിതനായത്‌.

സംഭവത്തെ കുറിച്ച്‌ ഉന്നതതല അന്വേഷണം ആരംഭിച്ചതായാണ്‌ സൂചന.

Share news
error: Content is protected !!
Scroll to Top