മദ്യനയത്തെ അനുകൂലിച്ച്‌ സുപ്രീംകോടതി

supreme-courtദില്ലി: മദ്യനയത്തെ അനുകൂലിച്ച്‌ സുപ്രീംകോടതി. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുന്നതില്‍ തെറ്റ്‌ എന്താണെന്ന്‌ കോടതി ചോദിച്ചു. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ്‌ കോടതിയുടെ ഈ പരാമര്‍ശം. വി എം സുധീരനും മുഖ്യന്ത്രിയും തമ്മിലുള്ള തര്‍ക്കമാണോ മദ്യ നയത്തിലേക്ക്‌ നയിച്ചതെന്നും സുപ്രീം കോടതി ചോദിച്ചു.

കേരളത്തിലുള്ളവര്‍ക്ക്‌ പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചു. ലൈസന്‍സ്‌ ലഭിക്കാന്‍ ബാര്‍ ഉടമകള്‍ക്ക്‌ അവകാശം ഉണ്ടെന്ന്‌ പറയുന്നത്‌ തെറ്റാണ്‌. വീട്ടില്‍ കൊണ്ടുവെച്ച്‌ മദ്യപിക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നും കോടതി പറഞ്ഞു.

യുവാക്കള്‍ മദ്യപാനം കുറയ്‌ക്കണമെന്നും ലഭ്യത കുറയ്‌ക്കുന്നത്‌ മദ്യ ഉപഭോഗം കുറയ്‌ക്കാന്‍ സാഹിയിക്കു മെന്നും കോടതി പറഞ്ഞു. ഏകാംഗ കമ്മീഷന്റേയോ ടാക്‌സേഷന്‍ കമ്മിറ്റിയുടേയോ ശുപാര്‍ശകള്‍ പാലിക്കണമെന്നില്ല. സമ്പൂര്‍ണ മദ്യനിരോധനം കടുത്ത നടപടിയാണെന്നും ടൂറിസം മേഖല തകരാതിരിക്കാനായിരിക്കാം ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്ക്‌ അനുമതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.