സ്വവര്‍ഗ്ഗ രതി; കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

imagesദില്ലി : സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമാണെന്ന കൊടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ വിശാലമായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി വിധിയാണ് നേരത്തെ ഇക്കാര്യത്തില്‍ ഉചിതമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടി കാട്ടിയിരുന്നു.

അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുന്നത്.

നേരത്തെ ഈ വിധിക്കെതിരെ യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പി ചിദംബരം എന്നിവര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് സ്വവര്‍ഗ്ഗരതിക്ക് നിയമപിന്തുണ നല്‍കാന്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ധാക്കിയാണ് സ്വവര്‍ഗ്ഗരതി വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയത്.