Section

malabari-logo-mobile

അലസ്‌ക്കയിലും ജമൈക്കയിലും കഞ്ചാവുപയോഗിക്കാന്‍ അനുമതി

HIGHLIGHTS : വാഷിങ്‌ടണ്‍: നിലവില്‍ ലോകത്ത്‌ ഭുരിപക്ഷം രാജ്യങ്ങളിലും നിരോധനമുള്ള മരിജുവാന ഉപയോഗിക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റായ അലാസ്‌ക്കയില്‍ അനുമതി. മരിജുവാന ...

Untitled-1 copyവാഷിങ്‌ടണ്‍: നിലവില്‍ ലോകത്ത്‌ ഭുരിപക്ഷം രാജ്യങ്ങളിലും നിരോധനമുള്ള മരിജുവാന ഉപയോഗിക്കാന്‍ അമേരിക്കന്‍ സ്‌റ്റേറ്റായ അലാസ്‌ക്കയില്‍ അനുമതി. മരിജുവാന ഉപയോഗിക്കുന്നതിനുള്ള നിരോധനം നീക്കുന്ന മൂന്നാമത്തെ സ്‌റ്റേറ്റാണ്‌ അലാസ്‌ക. കൊളറോഡയും വാഷിങ്‌ടണ്‍ സ്‌റ്റേറ്റ്‌സിലും നിലവില്‍ മരുജുവാന ഉപയോഗിക്കുന്നതിന്‌ വിലക്കില്ല.

കടുത്ത എതിരഭിപ്രായങ്ങള്‍ക്കിടയിലാണ്‌ നിരോധിത മരുന്നുകളുടെ പട്ടികയില്‍ പെട്ടിരുന്ന കഞ്ചാവിനെ നേരംമ്പോക്കിനുപയാഗിക്കാന്‍ അനുമതി ഭരണാധികാരികള്‍ നല്‍കിയിരിക്കുന്നത്‌. യുവാക്കള്‍ വ്യാപകമായി കഞ്ചാവ്‌ ഉപയോഗിക്കുന്ന സ്ഥിതി വന്നാല്‍ അത്‌ തലമുറയെ തന്നെ നശിപ്പിക്കുമെന്ന്‌ വാദം ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്‌.

sameeksha-malabarinews

പുതിയ നിയമപ്രകാരം അലാസ്‌കയില്‍ 21 വയസ്സ്‌ പൂര്‍ത്തിയായ ആള്‍ക്ക്‌ 28 ഗ്രാം മരിജുവാന വാങ്ങുകയും ആറു ചെടികള്‍ വരെ വളര്‍ത്തുകയും ചെയ്യാമെന്നാണ്‌ പരിഷ്‌ക്കരിച്ച നിയമം പറയുന്നത്‌. എന്നാല്‍ വ്യാപകമായി പൊതു ഇടങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിനുള്ള വിലക്ക്‌ നിലനില്‍ക്കുന്നുമുണ്ട്‌. ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ മരിജുവാനക്ക്‌ വിലക്കില്ല.
ഒറിഗോണിലും മരിജുവാന ഉപയോഗിക്കുന്നതിനുള്ള വിലക്ക്‌ നീക്കാനിരിക്കുയാണ്‌.
ഇതിന്‌ പുറമെ വെസ്റ്റ്‌ ഇന്‍ഡീസ്‌ രാജ്യമായ ജമൈക്കയിലും ക്രിമിനല്‍കുറ്റമല്ലാതാക്കുന്ന നിയമഭേദഗതി പാര്‍ലിമെന്റ്‌ പാസ്സാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!