ഉറ്റുനോക്കുന്നത് പെരിന്തല്‍മണ്ണയിലേക്കും മങ്കടയിലേക്കും

മലപ്പുറം മലപ്പുറത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമെന്നറിയാന്‍ കേരളം ആകാക്ഷയോടെ കാത്തിരിക്കുമ്പോള്‍ മണ്ഡലത്തിനകത്ത് മറ്റ് പല രാഷ്ട്രീയ ചര്‍ച്ചകളും സജീവമാകുകയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭുരിപക്ഷത്തിന് ജയിച്ച പെരിന്തല്‍മണ്ണ , മങ്കട മണ്ഡലങ്ങളില്‍ ആര് ലീഡ് ചെയ്യുമെന്നത് ഉറ്റുനോക്കുകയാണ് ഇവിടുത്തെ ഇരുമുന്നണികളുടെയും ജില്ലാനേതൃത്വങ്ങള്‍.
നേരിയ ഭുരിപക്ഷത്തിന് മുന്‍മന്ത്രി മഞ്ഞളാംകുഴി പെരിന്തല്‍ണ്ണ മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് യുഡിഎഫിന് ലീഡ് ലഭിച്ചില്ലെങ്കില്‍ അത് മുസ്ലീംലീഗിനകത്തും ഏറെ വിവാദങ്ങള്‍ക്ക് തിരകൊളുത്തും. എന്നാല്‍ മങ്കടയിലും പെരിന്തല്‍മണ്ണയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ വോട്ട്കുറവ് ഇത്തവണ നികത്തുമെന്നും, ഇവിടെ വലിയ ഭുരിപക്ഷം ലഭിക്കുമെന്ന് ഉറച്ച വിശ്വാസമാണ് അവാസന നിമിഷത്തിലും കെഎന്‍എ ഖാദറിനെ പോലുള്ള ലീഗ് നേതാക്കള്‍ വച്ചുപുലര്‍ത്തുന്നത്.

ഈ അവസ്ഥ മുതലെടുക്കാന്‍ ഈ രണ്ട് നിയമസഭാമണ്ഡലങ്ങളിലും വന്‍ പ്രചരണവും പ്രവര്‍ത്തനവുമാണ് ഇടതുമുന്നണി നടത്തിയത്. തോല്‍വി സംഭവിച്ചാലും ഈ മണ്ഡലങ്ങളില്‍ ലീഡ് ചെയ്താല്‍ അത് വലിയ വിജയമാക്കി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയും എന്ന തന്ത്രമായിരിക്കും വരുംദിവസങ്ങളില്‍ സിപിഎം ഉയര്‍ത്തുക എന്നസുചനകള്‍ പ്രാദേശിക നേതാക്കള്‍ നല്‍കികഴിഞ്ഞു.