പ്രമുഖ നടിയുടെ പ്രതിഫലം കേട്ട്‌ ഞെട്ടി;ലാല്‍ ജോസ്‌

download (1)കാവ്യ മുതല്‍ സംവൃത സുനില്‍, ആന്‍ അഗസ്റ്റിന്‍, മീര നന്ദന്‍, തുടങ്ങി ദീപ്തി സതിവരെ മലയാളത്തില്‍ ഒത്തിരി പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് വേണ്ടി ഒരു പ്രമുഖ നായിക ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നതായിരുന്നത്രെ.

പലപ്പോഴും ഗതികേട് കൊണ്ടാണ് പുതുമുഖ നായികമാരെ അവതരിപ്പിക്കേണ്ടി വരുന്നതെന്നാണ് ലാല്‍ ജോസ് പറയുന്നത്. നീനയിലെ ടൈറ്റില്‍ കഥാപാത്രമായി ആദ്യം ക്ഷണിച്ചത് മലയാളത്തിലെ ഒരു പ്രമുഖ നടിയെയായിരുന്നു. എന്നാല്‍ പ്രതിഫലം കൂട്ടിച്ചോദിച്ചതിനാലാണ് പുതുമുഖമായ ദീപ്തി സതിയെ കണ്ടെത്തിയതെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തി.

നീനയാകാന്‍ ആദ്യം സമീപിച്ച നടിയെ ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കി വിളിച്ചു വരുത്തിയാണ് നീനയുടെ കഥ പറഞ്ഞത്. എന്നാല്‍ അവര്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു.
‘ഏതായാലും ഈ സിനിമ തീയറ്ററില്‍ കാശു വാരും പിന്നെ ഞാനെന്തിന് കുറയ്ക്കണമെന്നാണ്’ നടി ചോദിച്ചതെന്ന് ലാല്‍ ജോസ് വ്യക്തമാക്കി.

അവര്‍ക്ക് കഥ ഇഷ്ടമായി കൂടുതല്‍ പ്രതിഫലം കൊടുക്കാന്‍ സമ്മതിക്കാത്തതിനാല്‍ മുടി മുറിക്കാനാകില്ലെന്ന് പറഞ്ഞ് അവര്‍ പിന്‍മാറി. വീണ്ടും കുറെ നടിമാരെ പരീക്ഷിച്ച് നോക്കിയെങ്കിലും നീനയുടെ മാനറിസം ഏറ്റവും യോജിച്ചത് ദീപ്തി സതിയ്ക്കായിരുന്നു. സിനിമയിലെടുത്താല്‍ മുടി മുറിയ്ക്കാമെന്ന് ദീപ്തി ആദ്യമെ സമ്മതിച്ചിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.