Section

malabari-logo-mobile

ട്രെയിനിനു മുകളില്‍ കയറിയ യുവതി ഷോക്കേറ്റ് കത്തിക്കരിഞ്ഞു

HIGHLIGHTS : ലണ്ടന്‍ : ട്രെയിനിനു മുകളില്‍ കയറിയ യുവതിക്ക് ഷോക്കേറ്റു. സാരമായി പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നി വിക്ക് ...

Woman-shockedലണ്ടന്‍ : ട്രെയിനിനു മുകളില്‍ കയറിയ 22 കാരിയായ യുവതിക്ക് ഷോക്കേറ്റു. സാരമായി പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നി വിക്ക് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനു മുകളിലാണ് കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനില്‍ എത്തിയ യുവതി മദ്യ ലഹരിയില്‍ തമാശക്ക് വലിഞ്ഞ് കയറിയത്. ട്രെയിനിന് മുകളില്‍ ഓടിയ യുവതി മിനിട്ടുകള്‍ക്കകം കത്തിക്കരിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. യുവതി ഇപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നത് തന്നെ അത്ഭുദമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

sameeksha-malabarinews

25,000 വോള്‍ട്ട് ഇലക്ട്രിക് ലൈനില്‍ നിന്നാണ് യുവതിക്ക് ഷോക്കേറ്റത്. മദ്യപിച്ച് ലക്ക്‌കെട്ട യുവതി ട്രെയിനിനു മുകളില്‍ കയറി സുഹൃത്തുകളെ നോക്കി ചിരിച്ച് കൊണ്ട് മിനിറ്റുകളോളം ട്രെയിനിനു മുകളിലൂടെ ഓടുകയായിരുന്നു. ഇതിനിടയില്‍ പെട്ടെന്നാണ് യുവതിക്ക് ഷോക്കേറ്റതും 20 അടി അകലേക്ക് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണതും. ഗുരുതരമായി പൊള്ളലേറ്റ യുവതിയുടെ നില മോശമായി തുടരുകയാണ്.

ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പാണ് റെയില്‍വേ നല്‍കിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!