കുവൈത്തില്‍ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തും

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ നാടുകടത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി ചെയര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പരിസ്ഥിതി നിയമം ലംഘിക്കുന്ന പ്രവാസികളെ പിഴ ഈടാക്കി നാടുകടത്തുന്നതിനുള്ള നിയമം നിലവിലുണ്ടെന്ന് അദേഹം പറഞ്ഞു.

ഗുരുതരമായ പരിസ്ഥിതി നിയമലംഘനം നടത്തിയ പ്രവാസികളെ ഇത്തരത്തില്‍ നാടുകടത്തിയിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.