Section

malabari-logo-mobile

കുവൈത്തില്‍ പൊതുമാപ്പ് കാലം അവസാനിക്കാന്‍ ഒരുമാസം;പരിശോധന ശക്തമാക്കി

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രമിരിക്കെ പരിശോധ ശക്തമാക്കി അധികൃതര്‍. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ...

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരുമാസം മാത്രമിരിക്കെ പരിശോധ ശക്തമാക്കി അധികൃതര്‍. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനായി ആഭ്യന്തരമാന്ത്രാലയം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് രാജ്യത്തുള്ളത്. ഇതിലാകട്ടെ 50,000ത്തില്‍ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 28,000ത്തോളം പേരാണ് നാടുവിട്ടത്. ഇതില്‍ 20,000ത്തിന് മുകളില്‍ ആളുകള്‍ പിഴയടച്ച് താമസം നിയമവിധേയമാക്കി.

sameeksha-malabarinews

പൊതുമാപ്പ് കാലാവധി കാലാവധി ഏപ്രില്‍ 22 വരെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!