തൃശൂരില്‍ രോഗിയെ തലകീഴായി കിടത്തിയ സംഭവം: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

തൃശൂര്‍: രോഗിയെ തലകീഴായി ആംബുലന്‍സിലെ സ്‌ട്രെക്ച്ചറില്‍ കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷരീഫിനെതിരെയാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. അപകടത്തില്‍പ്പെട്ട രോഗി വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനാലാണ് ഡ്രൈവര്‍ സ്‌ട്രെക്ച്ചറില്‍ തലകീഴായി കിടത്തിയതെന്നാണ് വിവരം.

ചെവ്വാഴ്ചയാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗി മലമൂത്ര വിസര്‍ജനം നടത്തിയതിനാല്‍ അറ്റന്‍ഡര്‍ കയ്യുറ എടുക്കാനായി പോയപ്പോഴാണ് ഡ്രൈവര്‍ സ്‌ട്രെക്ച്ചര്‍ തല കീഴായി താഴേക്ക് വലിച്ചിട്ടത്. മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ രേഗി ശനിയാഴ്ച മരിച്ചു.

അതെസമയം മരിച്ച 50 കാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top