കുവൈത്തില്‍ പള്ളിക്ക് സമീപം മാലിന്യം തള്ളിയ ലോറി ഡ്രൈവറെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി

കുവൈറ്റ്‌സിറ്റി: വ്യവസായ മാലിന്യം മിനി അബ്ദുല്ല ഏരിയയിലെ പള്ളിക്കുസമീപം തള്ളിയ ടാങ്കര്‍ ലോറി ഡ്രൈവറെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മാലിന്യം ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ന്നാണ് എന്‍വയണ്‍മെന്റല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് അന്വേഷിക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

സംഭവത്തില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരിസ്ഥിതി നിയമ ലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ എന്‍വയണ്‍മെന്റ്ല്‍ പോലീസ് കാമ്പെയ്‌നുകള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles