മെഗാ ആരോഗ്യ സംരക്ഷണ മെഡിക്കൽ ക്യാംപ്

പരപ്പനങ്ങാടി:’ആരോഗ്യമാണ് സമ്പത്ത്’ പരപ്പനാട് കോവിലകം റസിഡൻഷ്യൽ അസോസിയേഷനും  താനൂർ ദയ ഹോസ്പിറ്റലും പുത്തരിക്കൽ ദയ മൾട്ടി സ്പെഷാലിറ്റി ക്ലിനിക് ആൻഡ് ഓർത്തോപീഡിക് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ആരോഗ്യ സംരക്ഷണ മെഡിക്കൽ ക്യാംപ് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ കോവിലകം ഇംഗ്ലീഷ് മീഡിയംസ്‌കൂളിൽ വെച്ച് നടക്കും. ഓർത്തോപീഡിക്, ഗൈനക്കോളജി, ഡയബറ്റിക് ആൻഡ് തൈറോയിഡ്, ഇ എൻ ടി, ക്രിട്ടിക് ആൻഡ് ജനറൽ മെഡിസിൻ എന്നീ  വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകും.ഫോൺ: 9947531332,, 8129733774 ,9895296097,9605184152.

Related Articles