Section

malabari-logo-mobile

കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ : അല്‍ദൂറ കമ്പനി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു

HIGHLIGHTS : കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍പരിചയമുള്ള വനിതകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ അംഗീകൃത കമ്പനിയായ അല്‍ദൂറയുടെ പ്രതിനിധി...

കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍പരിചയമുള്ള വനിതകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ അംഗീകൃത കമ്പനിയായ അല്‍ദൂറയുടെ പ്രതിനിധികള്‍ നോര്‍ക്ക റൂട്ട് സന്ദര്‍ശിച്ചു.

ഇതു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സും അല്‍ദൂറയും കരാര്‍ ഒപ്പിട്ടിരുന്നു.  നോര്‍ക്ക റൂട്ട്‌സ് വഴി ആരംഭിച്ച വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ തിരെഞ്ഞെടുപ്പ് പുരോഗതി അര്‍ദൂറ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാലെ അല്‍ വുഹൈബ് നോര്‍ക്ക റൂട്ട്‌സിലെത്തി അവലോകനം ചെയ്തു.

sameeksha-malabarinews

സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ആദ്യഘട്ടത്തിലെ 500 വനിത ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് സംഘം വിശദമായി ചര്‍ച്ച നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!